സാമൂഹ്യ വിരുദ്ധര്‍ ക്ലബ് ഓഫിസ് തീവച്ച് നശിപ്പിച്ചു
പൊന്നാനി: പൊന്നാനിയില്‍ സാമൂഹ്യ വിരുദ്ധര്‍ ക്ലബ് തീവച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ലബ്ബ് അഗ്നിക്കിരയാക്കിയത്. പൊന്നാനി കടവനാട് പ്രവര്‍ത്തിക്കുന്ന നിള കലാ കായിക സാംസ്ക്കാരിക വേദിയുടെ ഓഫിസിനാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടത്.
ക്ലബ്ബ് പൂര്‍ണമായും അഗ്നിക്കിരയായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഓഫിസിലുണ്ടായിരുന്നവര്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് ഓഫിസ് പൂട്ടി പോയിരുന്നു. രാത്രി 12 മണിയോടെയാണ് ഓഫിസിന് തീ പിടിക്കുന്നത് സമീപവാസികള്‍ കണ്ടത്.തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. നാട്ടുകാര്‍ ഓടി കൂടിയെങ്കിലും ഓഫിസ് പൂര്‍ണമായും കത്തിച്ചാമ്പലായി.
ഓഫിസിലുണ്ടായിരുന്ന ടി.വി.യും അലമാരയും കാരംസ് ബോര്‍ഡും മരണവീടുകളിലേക്ക് വാടകയക്ക് നല്‍കിയിരുന്ന കസേരകളും, ടാര്‍ പായയും കത്തിച്ചാമ്പലായി. ഓഫിസില്‍ സൂക്ഷിച്ചിരുന്ന പണവും കത്തിനശിച്ചു. സാമൂഹ്യ വിരുദ്ധര്‍ മനപൂര്‍വ്വം കത്തിച്ചതാകാമെന്നാണ് സംശയം. സംഭവത്തില്‍ പൊന്നാനി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."