HOME
DETAILS
MAL
ആന്തൂര്‍ നഗരസഭയില്‍ പൊലിസ് പരിശോധന
backup
June 24 2019 | 21:06 PM
തളിപ്പറമ്പ് (കണ്ണൂര്‍): ആന്തൂര്‍ നഗരസഭാ ഓഫിസില്‍ പൊലിസ് പരിശോധന. പ്രവാസി സംരംഭകന് സാജന് പാറയിലിന്റെ ആത്മഹത്യയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിവിധ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ ആന്തൂര്‍ നഗരസഭയില്‍ പൊലിസ് പരിശോധന നടന്നത്.
വളപട്ടണം എസ്.ഐ പി. വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു നഗരസഭയില്‍ എത്തിയത്. ഇവര്‍ വിവിധ രേഖകള്‍ പരിശോധിച്ചു. നഗരസഭാ ജീവനക്കാരില്‍ നിന്നു വിശദാംശങ്ങള്‍ ശേഖരിച്ചു. രാവിലെ തുടങ്ങിയ പരിശോധന ഉച്ചയ്ക്കു 1.45ഓടെയാണ് പൂര്‍ത്തിയായത്. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."