കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം; ഉദ്ഘാടനം അടുത്ത മാസം
എടപ്പാള്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് എടപ്പാള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്ത അടുത്ത മാസം ആദ്യം നടക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ മാതൃ,ശിശു കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ ഉദ്ഘാടനം വൈകുകയായിരുന്നു. ആവശ്യത്തിന് കെട്ടിടമുണ്ടണ്ടായിട്ടും അത് തുറന്ന് നല്കാത്തതിനാല് അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടുകയാണ് ഇവിടം.
ഒരു കാലത്ത് ജില്ലയില്‍ തന്നെ ഏറ്റവുമധികം പ്രസവം നടന്നിരുന്ന സി.എച്ച്.സിയായിരുന്നു എടപ്പാളിലേതെങ്കില് ഇന്ന് സ്ഥലപരിമിതി മൂലവും അസൗകര്യങ്ങള്‍ മൂലവും ഗര്‍ഭിണികള്‍ ഇവിടം കൈയെഴിയുകയാണ്. ഇതോടെ സാധാരണക്കാര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടണ്ട അവസ്ഥയിലുമായി. പുതിയ കെട്ടിടം തുറന്ന് കൊടുക്കുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ ജോലികള്‍ പുരോഗമിച്ച് വരികയാണ്.
കെട്ടിടം തുറന്ന് നല്‍കാത്തതിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കഴിഞ്ഞ മാസം മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് യോഗം വിളിക്കുകയും കെട്ടിടത്തിനു നമ്പര്‍ നല്കാന് സെക്രട്ടറിക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രവൃത്തികള്‍ വേഗത്തിലായത്.
അവശേഷിക്കുന്ന ജോലികളും ഉടന്‍ പൂര്‍ത്തീകരിച്ച് അടുത്ത മാസം ആദ്യം കെട്ടിടം ഉദ്ഘാടനം ചെയ്യാനാകും വിധം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് പഞ്ചായത്ത് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."