പഴുതടച്ച അന്വേഷണം; പ്രതിയെ പിടികൂടിയത് 24 മണിക്കൂറിനകം, പൊലിസിന് പൊന്‍തൂവല്‍
നിലമ്പൂര്‍: വുഡ് ഇന്‍ഡസ്ട്രീസിന്റെ പഴയ ഐ.ബി കെട്ടിടത്തില്‍ കരിമ്പ് ജ്യൂസ് വില്‍പനക്കാരന്‍ ഫൈസല്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ മേരി ബാബുവിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ തടിച്ചുകൂടിയത് വന്‍ ജനാവലി. പ്രതിയെ 24 മണിക്കൂറിനകം പിടികൂടിയ പൊലിസിന് കൂടി നിന്നവര്‍ അഭിവാദ്യം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, നിലമ്പൂര്‍ സിഐ കെഎം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ആദ്യം ഇവര്‍ ഒന്നിച്ച് മദ്യപിച്ച സ്ഥലത്തേക്കാണ് പ്രതിയെ കൊണ്ടുപോയത്. പിന്നീട് കൊലചെയ്ത രീതി പൊലിസിനോട് വിവരിച്ചു. കൊലക്ക് ഉപയോഗിച്ച കല്ല് ഒളിപ്പിച്ച കുതിരപ്പുഴയുടെ കടവിലേക്ക് കൊണ്ടുപോയി. പ്രതി കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നും നാട്ടുകാരുടെ സഹായത്തോടെ കല്ല് കണ്ടെടുത്തു. അമ്പത് മീറ്ററോളം അകലെ മുളക്‌പൊടിയുടെ കവര്‍ കുപ്പിയില്‍ സൂക്ഷിച്ചത് കണ്ടെടുത്തു.
അന്ന് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പരിസരത്തുനിന്നും പൊലിസ് കണ്ടെടുത്തു. പശുവിനെ മേക്കാന്‍ വന്ന സ്ത്രീകളാണ് മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം വനത്തിനുള്ളിലെ പഴയ കാര്‍പോര്‍ച്ചില്‍ കിടക്കുന്നത് കണ്ടത്. തലയിലേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. തലക്ക് കല്ലോ മറ്റോ ഉപയോഗിച്ച് ശക്തമായി അടിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി രക്തം വാര്‍ന്നാണ് ഫൈസല്‍ മരണപ്പെട്ടത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ സാഹചര്യതെളിവുകളും മറ്റും കൊലപാതകമാണെന്ന് പൊലിസിന് ആദ്യമെ സംശയം തോന്നിയിരുന്നു.
തലക്ക് പിറകിലും, ഇടത് ചെവിക്ക് സമീപവും ആഴത്തില്‍ മുറിവുണ്ട്. സമീപത്ത് ഒഴിഞ്ഞ രണ്ട് മദ്യ കുപ്പികളും, ഗ്ലാസും, അല്‍പ്പം മാറി ഫൈസലിന്റെ മൊബൈല്‍ ഫോണും കാണപ്പെട്ടതും പൊലിസ് കൊലപാതക ശ്രമമാണെന്ന നിഗമനത്തില്‍ ഉറച്ചു നിന്നു. ഫൈസലിന്റെ സുഹൃത്തുക്കളെ ചുറ്റിപറ്റിയും ഇടപാടുക്കാരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്.
മേരിബാബുവിന്റെ നീക്കങ്ങള്‍ മനസിലാക്കിയ പൊലിസിന് പൊലിസിന് പെട്ടെന്ന് തന്നെ പ്രതിയെ തിരിച്ചറിയാനും സാധിച്ചു. തെളിവെടപ്പിന് ഫോറന്‍സിക് വിദഗ്ധ എന്‍. സജ്‌ന, വിരലടയാള വിദഗ്ധന്‍ കെ എസ് ദിനേശ്, ഫോട്ടോഗ്രാഫര്‍ എസ് മധു, സ്‌ക്വാഡിലെ മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."