HOME
DETAILS
MAL
സഊദിയിൽ സമീപ കാലത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന വൈറസ് ബാധ: ഇന്ന് 364 രോഗ മുക്തി, 301 വൈറസ് ബാധ, 19 മരണം
backup
November 16 2020 | 12:11 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 364 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 രോഗികൾ മരണപ്പെടുകയും 301 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സമീപ കാലത്തെ ഏറ്റവും കുറവ് വൈറസ് ബാധയാണ് ഇന്ന് സ്ഥിരീകരിച്ചത്.
7,212 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 823 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,676 ആയും വൈറസ് ബാധിതർ 353,556 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 364 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 340,668 ആയും ഉയർന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."