സിറിയയിലെ കുര്‍ദ് മേഖലയില്‍ ഐ.എസ് ആക്രമണം: 50 മരണം
ബെയ്റൂത്ത്: വടക്ക് കിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് മേഖലയില്‍ ഐ.എസ് നടത്തിയ ഇരട്ടചാവേര്‍ ആക്രമണങ്ങളില്‍ 50 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ 44 ആണ്.
തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സിറിയന്‍ പ്രദേശമായ ഖാമിഷ്ലിയിലാണ് ഇരു ആക്രമണങ്ങളും. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കാണ് പ്രദേശത്ത് ആദ്യം സ്ഫോടനം നടത്തിയത്. മിനുട്ടുകള്‍ക്ക് ശേഷം സ്ഫോടകവസ്തു ഘടിപ്പിച്ച ബൈക്കും പൊട്ടിത്തെറിക്കുകയായിരുന്നു. ഇരു ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുï്.
കുര്‍ദിഷ് പൊലിസിന്റെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടേയും സമീപത്താണ് ആക്രമണം ഉïായതെന്ന് ബ്രിട്ടന് ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. കുര്‍ദ് സൈന്യത്തിന്റെ സുരക്ഷാ ആസ്ഥാനമാണിത്. നേരത്തെയും ഐ.എസ് കുര്‍ദ് മേഖലകളെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയിരുന്നു. വടക്കന്‍ സിറിയയില്‍ ഐ.എസിനെതിരേയുള്ള യു.എസ് സൈന്യത്തിന്റെ ആക്രമണത്തിനു സഹായം നല്‍കുന്നത് കുര്‍ദ് സേനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."