HOME
DETAILS

പാണമ്പ്രയിലെ ടാങ്കര്‍ ലോറി അപകടം: വന്‍ദുരന്തം തടഞ്ഞത് പള്ളിയില്‍ നിന്നുള്ള ജാഗ്രതാ നിര്‍ദേശം

  
backup
September 22 2018 | 06:09 AM

%e0%b4%aa%e0%b4%be%e0%b4%a3%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b

തേഞ്ഞിപ്പലം: ദേശീയപാത പാണമ്പ്ര വളവില്‍ ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടം വന്‍ദുരന്തത്തിന് വഴിമാറാതെ കാത്തത് പാണമ്പ്ര മഹല്ല് ജുമുഅത്ത് പള്ളി മിനാരത്തില്‍നിന്ന് മുഴങ്ങിയ ജാഗ്രതാ നിര്‍ദേശം. സംഭവം നടന്നയുടനെ പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്‍കുകയായിരുന്നു. അറിയിപ്പ് കേട്ട് അപകടത്തിലെ തീവ്രത മനസിലാക്കി നാട്ടുകാര്‍ സ്വയം രംഗത്തിറങ്ങിയതോടയൊണ് സമീപത്തെ ആളുകളെ മാറ്റലുള്‍പ്പടെയുള്ളവ വേഗത്തിലാക്കാനായത്.
അപകടം നടന്നത് മുതല്‍ പഞ്ചായത്ത് മെമ്പര്‍ എ.പി സലീമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു. വീടുകളിലെത്തി ഗ്യാസ് അടുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും മൊബൈല്‍ ഫോണുകളടക്കം ഓഫാക്കുവാനും ആവശ്യപ്പെടുകയായിരുന്നു.
അപകടം നടന്നയുടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തത് ഏറെ ഗുണകരമായി. അര കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് മുഴുവന്‍ കുടുംബങ്ങളെയും മാറ്റുവാനായിരുന്നു അധികൃതരുടെ നിര്‍ദേശം. അനവധി കുടുംബങ്ങളെ നേരം വെളുക്കും മുന്‍പ് തന്നെ നാട്ടുകാര്‍ ഇടെപെട്ട് ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. എസ്.കെ.എസ്.എസ് എഫ് വിഖായ അംഗങ്ങള്‍, മലപ്പുറം ട്രോമാകെയര്‍ പ്രവര്‍ത്തകരടക്കമുള്ള സന്നദ്ധ വിഭാഗം, പൊലിസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ജനവാസം കുറഞ്ഞ സ്ഥലത്തേക്ക് ഐ.ഒ.സി മാറ്റി സ്ഥാപിക്കണമെന്ന് സര്‍വകക്ഷി യോഗം


തേഞ്ഞിപ്പലം: ചേളാരിയിലെ ഐ.ഒ.സി ബോട്ട്‌ലിങ് പ്ലാന്റ് അടച്ചുപൂട്ടണമെന്നും ജനവാസ കുറഞ്ഞ സ്ഥലത്തേക്ക് ഐ.ഒ.സി മാറ്റി സ്ഥാപിക്കണമെന്നും ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും ആവശ്യപ്പെട്ടു.
ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലായിരുന്നു ആവശ്യം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ഇന്നലെ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടം ഒഴിവാക്കാമായിരുന്നു.
അപകടം നടക്കുമ്പോള്‍ ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം ലോറികളില്‍ മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു.
ചേളാരി ഐ.ഒ.സിയുടെ പ്രവര്‍ത്തനം ജന ജീവിതത്തെ അവഗണിച്ച് കൊണ്ടാണ്. തൊട്ടടുത്ത് തീ പടര്‍ന്നാല്‍ പോലും ഐ.ഒ.സി ലാഘവമായി കാണുന്നുവെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.
സുരക്ഷ കണക്കിലെടുത്ത് എല്ലാ സ്ഥാപനങ്ങളും അടച്ച് പൂട്ടിയപ്പോള്‍ ഐ.ഒ.സി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. ഐ.ഒ.സിയുടെ ധിക്കാരമായ നിലപാട് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു.


വള്ളിക്കുന്നില്‍ ഫയര്‍ സ്റ്റേഷന്‍; ആവശ്യം ശക്തമാകുന്നു

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. കരിപ്പൂര്‍ വിമാനത്താവളം, കിന്‍ഫ്ര ടെക്‌നോപാര്‍ക്ക്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ചേളാരി ഐ.ഒ.സി ബോട്ടലിങ്ങ് പ്ലാന്റ്, നാനൂറ്റി അന്‍പതിലേറെ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന മണ്ഡലമാണിത്. നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ഇനിയും പരിഗണിക്കപ്പെടാതെ പോകുന്നത്. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍ തേഞ്ഞിപ്പലം കേന്ദ്രീകരിച്ച് ഫയര്‍സ്‌റ്റേഷന്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് 2017ല്‍ പി. അബ്ദുല്‍ഹമീദ് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പിന് തുടര്‍ നടപടിക്കായി കത്ത് കൈമാറുകയും പിന്നീട് സംസ്ഥാന ഫയര്‍ മേധാവിക്ക് റിപ്പോര്‍ട്ടിനായി സമര്‍പ്പിക്കുകയും ചെയ്തതാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫയര്‍ സ്റ്റേഷന് ആവശ്യമായ സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മറ്റും കത്തു നല്‍കിയിരുന്നു. ഇതു വരെ തുടര്‍നടപടികളായിട്ടില്ല.
ഫയര്‍ സ്റ്റേഷനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. ഫയര്‍ സ്റ്റേഷന് ആവശ്യമായ സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ പാണമ്പ്രയിലെ സ്ഥലമോ യൂനിവേഴ്‌സിറ്റിയുടെ സ്ഥലമോ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഇതിന് പുറമെ മുട്ടിച്ചിറ പാടത്തുള്ള 40 സെന്റ് റവന്യൂ പുറംപോക്ക് സ്ഥലം ആവശ്യപ്പെടാന്‍ ഇന്നലെ എം.എല്‍.എ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. ചേളാരി അങ്ങാടിയിലെ റോഡരികില്‍ ഐ.ഒ.സി വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ലെന്നും ഇത്തരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഐ.ഒ.സി യാര്‍ഡ് ഒരുക്കി കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago