ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാനുസൃതമായി ജീവിക്കാന്‍ അവസരം നല്‍കണം: ഹൈദരലി ശിഹാബ് തങ്ങള്‍
വില്യാപ്പള്ളി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാനുസൃതമായി ജീവിക്കാന്‍ അവസരം നല്‍കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതുക്കി പണിത മയ്യന്നൂര്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് കമ്മിറ്റി പ്രസിഡന്റ് മലയില്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. പള്ളിയുടെ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്കിയ എന്‍ജിനിയര്‍ സിദ്ധീഖിനെയും കോണ്ട്രാക്ടര് പ്രസാദിനും ചടങ്ങില്‍ ഉപഹാരം നല്കി.
ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ഹൈദരലി ശിഹാബ് തങ്ങള്‍ മലയില്‍ കുഞ്ഞമ്മദ് ഹാജി, ആരോടി ഫൈസല്‍ എന്നിവര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. മേഖലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് കിട്ടിയവര്‍ക്ക് ബഹ്റൈന്‍ കമ്മിറ്റി നല്കുന്ന കാഷ് അവാര്‍ഡ്, എസ്.കെ.എസ്.എസ്.എഫ് നല്കുന്ന ഉപഹാരവും ചടങ്ങില്‍ കൈമാറി. പി. ഇബ്രാഹീം മുസ്ലിയാര്, കെ.എം കുഞ്ഞമ്മദ് മുസ്ലിയാര്, ശറഫുദ്ധീന്‍ ബാഖവി, ആര്. യൂസുഫ് ഹാജി, പുത്തലത്ത് ഇബ്രാഹിം, കാര്യാട്ട് കുഞ്ഞമ്മദ് മുസ്ലിയാര്, പൂവന്കുറ്റി അബ്ദുറഹിമാന് മുസ്ലിയാര്, അബ്ദുല്‍ അസീസ് ബാഖവി,
അബ്ദുറഹിമാന് ഫൈസി, കെ.എം സൂപ്പി മുസ്ലിയാര്, കക്കാട്ട് അസീസ് ഹാജി, എം.ടി നാസര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."