കൊവിഡ് ഹോട്‌സ്‌പോട്ടുകള്‍ കൂടുന്നു; ഡല്‍ഹിയില്‍ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചിടാനൊരുങ്ങുന്നു
ഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചിടാനൊരുങ്ങി സര്‍ക്കാര്‍. മാര്‍ക്കറ്റുകള്‍ കൊവിഡ് ഹോട്‌സ്‌പോട്ടുകളായി മാറുന്ന സാഹചര്യത്തിലാണ് നടപടി. ഏതാനും ദിവസത്തേക്ക് ഇത്തരം മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കാനും സംസ്ഥാനം ആലോചിക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും പൊതു സ്ഥലങ്ങളിലെ തിക്കും തിരക്കും കൊറോണ വ്യാപന നിരക്ക് ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാലാണ് കൂടുതല്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു.
നേരത്തെ ദേശീയ തലസ്ഥാനത്ത് കോവിഡിന്റെ മൂന്നാംഘട്ട വ്യാപനമാണെങ്കിലും ഡല്‍ഹിയില്‍ വീണ്ടും ലാക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്രര്‍ ജെയിന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."