മോഷണങ്ങള്‍ പെരുകുമ്പോഴും തെരുവു വിളക്കുകള്‍ കത്തിക്കാന്‍ നടപടിയില്ല
കുറ്റ്യാടി: ടൗണിലും പരിസരങ്ങളിലും മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും പെരുകുമ്പോഴും തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടിയില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച തെരുവ് വിളക്കുകളെല്ലാം മിഴിയടച്ചിട്ട് കാലമേറെയായി. ഉള്‍നാടുകളിലും ഇടറോഡുകളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടിവേണമെന്ന അയല്‍ സഭകളുടെയും ഗ്രാമസഭകളുടെയും ആവശ്യവും നടപ്പിലായില്ല. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കടേക്കച്ചാല്‍, വളയന്നൂര്‍ റോഡുകളില്‍ ഒരു മാസം മുന്‍പ് സ്ഥാപിച്ച ട്യൂബുകളൊന്നും കത്തുന്നില്ല. നാട്ടുകാര്‍ വൈദ്യുതി വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ട്യൂബ് വിതരണം ചെയ്ത സ്വകാര്യ കമ്പനിയാണ് സാങ്കേതിക തകരാറുകള്‍ പരിഹരിക്കേണ്ടതെന്നാണ് അവരുടെ മറുപടി.
ഗുണമേന്മ കുറഞ്ഞ ട്യൂബുകളാണ് ഇവിടങ്ങളില്‍ ഉപയോഗിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. കുറ്റ്യാടി ഹൈസ്‌കൂള്‍ റോഡ്, ഫോറസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിലെല്ലാം സന്ധ്യമയങ്ങുന്നതോടെ മദ്യപാനികളുടെ ശല്യം രൂക്ഷമാണ്. ഈ റോഡുകളിലെ തെരവുവിളക്കുകള്‍ കത്തിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ കൈക്കൊണ്ടില്ല. വ്യാപകമായ മോഷണങ്ങളും മോഷണശ്രമങ്ങളും തുടരുന്ന സഹാചര്യത്തില്‍ മുഴുവന്‍ തെരുവുവിളക്കുകളും കത്തിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."