
സ്മൃതി നാശം (അല്‍ഷിമേഴ്‌സ്)
മെമ്മറി അഥവാ ഓര്‍മയും മറ്റ് പ്രധാനപ്പെട്ട മാനസികപ്രവര്‍ത്തനങ്ങളും കാലക്രമേണ നശിക്കുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. ഇത് രോഗികളില്‍ ആശയക്കുഴപ്പം, സ്വഭാവമാറ്റം, മറവി, ബുദ്ധിശക്തി, സാമൂഹിക കഴിവുകള്‍ എന്നിവ നഷ്ടപ്പെടുത്തും. വാര്‍ധക്യസഹജമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്‌സ്. ഇന്ത്യയില്‍ നാല് ദശലക്ഷത്തിലധികം പേര്‍ രോഗബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. ലോകമെമ്പാടും 44 ദശലക്ഷം പേരെയാണ് ഈ രോഗം പിടികൂടിയിരിക്കുന്നത്. തലച്ചോറിലെ ചില തകരാറുകള്‍ക്ക് (പ്ലാഗ്‌സ് ആന്‍ഡ് ടാങ്കിള്‍സ്) ഈ രോഗവുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
അല്‍ഷിമേഴ്‌സിന് പ്രധാനമായി നാല് ഘട്ടങ്ങളുണ്ട്. പ്രീ ഡിമെന്‍ഷ്യ എന്ന് വിളിക്കുന്ന ആദ്യകാല ലക്ഷണങ്ങള്‍ പലപ്പോഴും വാര്‍ധക്യം മൂലമോ ജീവിതസമ്മര്‍ദം മൂലമോ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഓര്‍മശക്തിക്കുറവും അടുത്ത കാലത്തായി മനസിലാക്കിയ കാര്യങ്ങള്‍ മറന്നുപോവുന്നതും പുതിയ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിമുട്ടും സങ്കീര്‍ണമായ ചില ദൈനംദിനകാര്യങ്ങളെ ബാധിച്ചേക്കാം. വളരെ പ്രകടമല്ലെങ്കിലും ശ്രദ്ധ, ആസൂത്രണം, ചിന്ത, ഓര്‍മശക്തി എന്നിവയില്‍ ചെറിയ പിഴവുകള്‍ കാണപ്പെടാം.
രണ്ടാമത്തെ ഘട്ടത്തിലെത്തുമ്പോഴേക്കും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും ഓര്‍മശക്തിയിലുമുള്ള പ്രശ്‌നങ്ങള്‍ പ്രകടമാകും. ചുരുക്കം ചിലരില്‍ ഭാഷ, കാഴ്ചപ്പാട്, ശരീരചലനം എന്നിവയിലെ പ്രശ്‌നങ്ങള്‍ ഓര്‍മക്കുറവിനെക്കാള്‍ പ്രകടമാവും. ഒരാളുടെ പഴയകാല ഓര്‍മകള്‍, പഠിച്ച വസ്തുതകള്‍, ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള അറിവ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയതായി ഗ്രഹിച്ച കാര്യങ്ങള്‍ ഓര്‍മിക്കുന്നതിലാണ,് ഈ ഘട്ടത്തിലെ രോഗികളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. പദസമ്പത്തിലെ കുറവ് സംസാരഭാഷയിലും എഴുത്തിലും പ്രകടമാവാം. എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ വലിയ പ്രയാസം കൂടാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ രോഗികള്‍ക്ക് കഴിഞ്ഞേക്കാം.
സാവധാനം രോഗിയുടെ നില വഷളാവുകയും ദൈനംദിനകാര്യങ്ങളിലുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഡിമെന്‍ഷ്യ എന്ന അടുത്ത ഘട്ടം. വാക്കുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ സംസാര വൈഷമ്യം ഈ ഘട്ടത്തില്‍ കാണാനാവും. എഴുതാനും വായിക്കാനുമുള്ള കഴിവ് ക്രമേണ നഷ്ടപ്പെടും. വീഴ്ചയ്ക്ക് സാധ്യത കൂടുതലാണ്. അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവും. അലഞ്ഞുതിരിയല്‍, പെട്ടെന്ന് ദേഷ്യം വരല്‍ എന്നിങ്ങനെ ലക്ഷണങ്ങള്‍ കാണാം.
ഡിമെന്‍ഷ്യ മൂര്‍ധന്യമാകുന്ന നാലാമത്തെ ഘട്ടമാവുന്നതോടെ രോഗിക്ക് പരിപൂര്‍ണ പരിചരണമില്ലാതെ ജീവിക്കാന്‍ സാധ്യമല്ലാതാവുന്നു. ഭാഷയുപയോഗിച്ചുള്ള ആശയവിനിമയം ഒറ്റ വാക്കിലോ ചെറിയ വാചകങ്ങളിലോ ഒതുങ്ങും. അവസാനം തീരെ ഇല്ലാതാവുന്നു. പേശികള്‍ ശോഷിച്ച് നടക്കാനോ സ്വന്തമായി ഭക്ഷണം കഴിക്കാനോ ഉള്ള ശേഷിയും നഷ്ടപ്പെടുന്നു. ന്യൂമോണിയയോ അള്‍സറുകളോ പോലുള്ള മറ്റ് അസുഖങ്ങളാലാണ് രോഗിയുടെ അന്ത്യം സംഭവിക്കാറ്.
രോഗകാരണങ്ങള്‍
അല്‍ഷിമേഴ്‌സ് രോഗത്തിന്റെ കാരണം ഇതുവരെ പൂര്‍ണമായും കണ്ടെത്തിയിട്ടില്ല. രോഗം പ്രത്യക്ഷപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍പെടുന്നവയാണ് താഴെ.
ജീവിത രീതി
മസ്തിഷ്‌ക കോശങ്ങള്‍ ക്ഷയിച്ചുപോകുന്നത്
പ്രായം: 60 വയസിനു ശേഷം ഓരോ ദശകത്തിലും രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്.
ജനിതക വ്യതിയാനം: അപൂര്‍വ ജനിതക മാറ്റമുള്ള ആളുകളില്‍ ഈ രോഗം 60 വയസിനു മുന്‍പ് പ്രത്യക്ഷപ്പെടാം
സെക്‌സ്: സ്ത്രീകളില്‍ ഈ രോഗം പുരുഷന്മാരിലേതിനേക്കാള്‍ കൂടുതലായി കാണുന്നു. സ്ത്രീകള്‍ കൂടുതല്‍ കാലം ജീവിക്കുന്നതാണു കാരണം
ഡൗണ്‍ സിന്‍ഡ്രോം: ഡൗണ്‍ സിന്‍ഡ്രോം ഉള്ളവരില്‍ അല്‍ഷിമേഴ്‌സ് രോഗം കൂടുതലാണ്. ലക്ഷണങ്ങള്‍ 10 മുതല്‍ 20 വര്‍ഷം മുന്‍പേ ഇവരില്‍ കാണാനാവുന്നു.
അമിതവണ്ണം
പുകവലി
ഉയര്‍ന്ന രക്തസമ്മര്‍ദം
ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവല്‍
പ്രമേഹം
ഹൃദയസംബന്ധമായ രോഗങ്ങള്‍: തലച്ചോറിലേക്ക് രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. അതുകൊണ്ടുതന്നെ ഹൃദ്രോഗത്തിന് കാരണമാകുന്ന രോഗങ്ങളെല്ലാം അല്‍ഷിമേഴ്‌സിന്റെ സാധ്യത കൂട്ടുന്നു.
മസ്തിഷ്‌കാഘാതം: തലച്ചോറിനുണ്ടാകുന്ന ആഘാതങ്ങള്‍ അല്‍ഷിമേഴ്‌സിനു വഴിതെളിക്കുന്നു.
രോഗലക്ഷണങ്ങള്‍
മറവി: ഓര്‍മകളെ പ്രത്യേകിച്ച് അടുത്ത കാലത്തെ ഓര്‍മകളെയാണ് ഇത് ഇല്ലാതാക്കുന്നത്. ഉദാ: സാധനങ്ങള്‍ വച്ച സ്ഥലം മറക്കുക, പേരുകള്‍, പണം, അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ മറക്കുക. എന്നാല്‍ രോഗിയുടെ പഴയ കാല ഓര്‍മകള്‍ കൃത്യമായി ഓര്‍ക്കുകയും ചെയ്യും.
ചിന്തയും യുക്തിയും: രോഗികളില്‍ ഈ രോഗം സങ്കീര്‍ണത ഉളവാക്കുന്നു. ഒന്നിലധികം പ്രവൃത്തികള്‍ ചിന്തിക്കുകയും യുക്തിക്കനുസരിച്ച് നടപ്പിലാക്കാന്‍ രോഗിക്ക് സാധിച്ചെന്നും വരില്ല.
ഉദാഹരണത്തിന് പണം കൈകാര്യം ചെയ്യുക, ബാലന്‍സ് നോക്കുക, ബില്ലുകള്‍ അടയ്ക്കുക തുടങ്ങിയവ യുക്തിപൂര്‍വം നടത്താതെ വരിക.
അക്കങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുന്നു.
സ്വന്തമായി തീരുമാനം എടുക്കാന്‍ പ്രയാസം അനുഭവപ്പെടുക
പരിചിതമായ ജോലി സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ തെറ്റിക്കുകയും പാകപ്പിഴ വരുത്തുകയും ചെയ്യുക.
രോഗിയുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം
രോഗികളില്‍ വിഷാദം, സാമൂഹിക പിന്‍വലിയല്‍, മറ്റുള്ളവരിലുള്ള അവിശ്വാസവും ഉണ്ടാക്കുന്നു. എന്നാല്‍ ചിലരില്‍ അക്രമസ്വഭാവവും ഉപദ്രവ മനോഭാവവും കാണപ്പെടുന്നു. ചില രോഗികളില്‍ ഉറക്കത്തിലുള്ള മാറ്റങ്ങള്‍ (പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉറക്കമില്ലായ്മ അനുഭവപ്പെടുകയും) സ്വപ്നം കാണുക തുടങ്ങിയവും കാണപ്പെടുന്നു.
സ്ഥലകാലബോധം നഷ്ടപ്പെടുക.
പ്രാരംഭലക്ഷണങ്ങള്‍ പലപ്പോഴും വാര്‍ധക്യമോ ജീവിതസമ്മര്‍ദമോ മൂലമാണെന്ന് (സ്ട്രസ്) പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.
രോഗനിര്‍ണയം
അല്‍ഷിമേഴ്‌സ് രോഗം ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ പ്രത്യേക പരിശോധനകള്‍ നിലവിലില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണയം. ചില വിറ്റാമിന്‍ കുറവുകളും തൈറോയ്ഡ് രോഗങ്ങളും ഇത്തരം രോഗലക്ഷണങ്ങള്‍ കാണിച്ചേക്കും.
ഇമേജിങ്: സി.ടി എം.ആര്‍.ഐ തുടങ്ങിയ ആധുനിക സ്‌കാനുകള്‍ വഴി തലച്ചോറിന്റെ ഘടന മനസിലാക്കാനും കോശങ്ങള്‍ നശിച്ചുപോകുന്നതും തലച്ചോര്‍ ചുരുങ്ങിപ്പോകുന്നതും സ്ഥീരീകരിക്കാനും കഴിയും.
അല്‍ഷിമേഴ്‌സിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലെങ്കിലും ഇതിന്റെ ലക്ഷണങ്ങള്‍ ചികിത്സിക്കാവുന്നതാണ്. ഓര്‍മശക്തി പെട്ടെന്ന് നഷ്ടപ്പെടാതിരിക്കാനുള്ള ചില മരുന്നുകള്‍ ലഭ്യമാണ്. അതുപോലെ സ്വഭാവവൈകല്യങ്ങളെ മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം. ഇതിനൊക്കെ പരിമിതികളുമുണ്ട്. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളും അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടും. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിത ഭാരം, പ്രമേഹം ഇവയെയൊക്കെ നിയന്ത്രിക്കുന്നത് മൂലം ഹൃദ്രോഗത്തെയും അല്‍ഷിമേഴ്‌സിന്റെ സാധ്യതയെയും അകറ്റാം. ശാരീരികമായും മാനസികമായും ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നത് അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 3 minutes ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 6 minutes ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 10 minutes ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 18 minutes ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• an hour ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 8 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 9 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 9 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 9 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 10 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 10 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 11 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 11 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 11 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 13 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 13 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 13 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 12 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 12 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 13 hours ago