HOME
DETAILS

ചരക്കുകപ്പല്‍ ക്രൂ ചെയിഞ്ചിങ് മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഉത്തരവ് റദ്ദാക്കി

  
backup
November 17, 2020 | 11:42 PM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82-%e0%b4%9a%e0%b5%86%e0%b4%af%e0%b4%bf%e0%b4%9e


കോഴിക്കോട്: അന്താരാഷ്ട്ര ചരക്ക് - ടാങ്കര്‍ കപ്പലുകള്‍ കേരളത്തിലെ ചില തുറമുഖങ്ങളില്‍ ക്രൂ ചെയിഞ്ച് നടത്തുമ്പോള്‍ നല്‍കേണ്ടിയിരുന്ന ബാങ്ക് ഗ്യാരണ്ടി റദ്ദാക്കി ഉത്തരവ്. കേരളത്തിലെ ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളില്‍ ഈടാക്കി വന്നിരുന്ന മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയാണ് റദ്ദാക്കിയത്.വ്യാപാരി - വ്യവസായികളുടെയും മറ്റും നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേരള മാരിടൈം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്.
നേരത്തെ പല കപ്പല്‍ കമ്പനികളും ഈ വിവാദ ഉത്തരവ് കാരണം ബേപ്പൂരടക്കമുള്ള തുറമുഖങ്ങളില്‍ ജീവനക്കാരുടെ മാറിക്കയറ്റമായ ക്രൂ ചെയിഞ്ചിന് വരാന്‍ വിമുഖത കാണിച്ചിരുന്നു. കാലിക്കറ്റ് ചേംബറിന് വിവിധ കോണുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചിരുന്നു. ഇതോടെ ചേംബര്‍ മുന്‍കൈയെടുത്ത് തുറമുഖ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം രൂപയുടെ സെക്യൂരിറ്റി തുക ഒഴിവാക്കിയതിന് പുറമെ അതാത് തുറമുഖങ്ങളില്‍ ഷിപ്പിങ് ഏജന്‍സിക്ക് ഓഫിസ് വേണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. പകരം കേരളത്തില്‍ എവിടെയെങ്കിലും ഒരു ഓഫിസ് ഉണ്ടായാല്‍ മതിയാകും.
കഴിഞ്ഞ മാസം ബേപ്പൂരില്‍ പുതിയ ടഗ്ഗായ മിത്ര ഉദ്ഘാടനം ചെയ്യാനെത്തിയ തുറമുഖമന്ത്രിയോട് വി.കെ.സി മമ്മദ് കോയ എം.എല്‍.എയും കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും, പോര്‍ട്ട് കമ്മിറ്റി അംഗം മുന്‍ഷിദ് അലിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു.
പുതിയ ഉത്തരവിനെ ഷിപ്പിങ് കമ്പനികളും വ്യവസായികളും ചേംബറുകളും സ്വാഗതം ചെയ്തു. ഇത് ബേപ്പൂരില്‍ ക്രൂ ചെയിഞ്ച് എളുപ്പമാക്കുമെന്ന് മാരിടൈം ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് എന്നിവര്‍ അറിയിച്ചു.
തങ്ങളുടെ അടുത്ത ക്രൂ ചെയിഞ്ചിനുള്ള കപ്പല്‍ ബേപ്പൂരില്‍ കൊണ്ടുവരുമെന്ന് എസ്.എസ് മാരിടൈം ഷിപ്പിങ് കമ്പനിയുടെ സി.ഇ.ഒ മഹാദേവന്‍ അറിയിച്ചതായി കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും പോര്‍ട്ട് കമ്മിറ്റി കണ്‍വീനര്‍ സി.ടി മുന്‍ഷിദ് അലിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago