HOME
DETAILS

ന്യൂസിലന്‍ഡിനെ 238 റണ്‍സില്‍ വരിഞ്ഞുകെട്ടി പാക്കിസ്ഥാന്‍

  
backup
June 26, 2019 | 3:36 PM

239-is-the-target-for-pakistan


ബര്‍മിങ്ഹാം: ലോകക്കപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാരെ 238 റണ്‍സില്‍ വരിഞ്ഞുകെട്ടി പാക് ബൗളര്‍മാര്‍. ടോസ് അനുകൂലമായതോടെ ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ ആറു വിക്കറ്റ് വീഴ്ത്തിയാണ് പാക്കിസ്ഥാന്‍ താരതമ്യേന കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ആറാം വിക്കറ്റില്‍ ജിമ്മി നീഷാം 97(112), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം 64(71) എന്നിവര്‍ ചേര്‍ന്നെടുത്ത സെഞ്ച്വറി കൂട്ടുകെട്ടാണ് ന്യൂസിലന്‍ഡിനെ അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 69 പന്തില്‍ നിന്നും 41 റണ്‍സെടുത്ത് പുറത്തായി. ഓപണര്‍, കോളിന്‍ മണ്‍റോ, റോസ് ടെയിലര്‍, ടോം ലാതം എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ ഷാഹിന്‍ അഫ്രീദിയാണ് ന്യൂസിലന്‍ഡിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചത്. 10 ഓവര്‍ പൂര്‍ത്തിയാക്കിയ അഫ്രിദി 28 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്. തുടക്കത്തില്‍ 43 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലന്‍ഡ് പതുക്കെ കരകയറുകയായിരുന്നു. പാക്കിസ്ഥാനെതിരായ മത്സരം കൂടി ജയിച്ചാല്‍ ന്യൂസിലന്‍ഡിന് സെമി ബര്‍ത്ത് ഉറപ്പിക്കാം. അതേസമയം ആറു മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റെ മാത്രമുള്ള പാക്കിസ്ഥാന് മറ്റ് ടീമുകള്‍ തമ്മിലുള്ള മത്സരഫലവും ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  4 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  4 days ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  4 days ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  4 days ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  4 days ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  4 days ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  4 days ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  4 days ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  4 days ago
No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  4 days ago