വിജിലന്‍സ് അന്വേഷണം പ്രഹസനമെന്ന് കെ.പി.എ മജീദ്
തിരുവനന്തപുരം: കേരള ബാര്‍ കൗണ്‍സിലിലെ അഭിഭാഷക ക്ഷേമനിധിയിലുണ്ടായ തിരിമറി സംബന്ധിച്ച് നടത്തുന്ന വിജിലന്‍സ് അന്വേഷണം പ്രഹസനമെന്ന്് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
തിരിമറി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ലോയേഴ്‌സ് ഫോറം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജിലന്‍സിന് നിയമോപദേശം നല്‍കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണവിധേയരാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകള്‍ പുറത്തുവരികയുള്ളൂ.
നിയമപാലനം ഉറപ്പുവരുത്തേണ്ട അഭിഭാഷകര്‍ തന്നെ നിയമം ലംഘിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. മറ്റേതെങ്കിലും സ്ഥാപനമായിരുന്നെങ്കില്‍ ഇതിനോടകം ഉത്തരവാദികള്‍ ജയിലില്‍ പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടി.വി ഇബ്രാഹിം എം.എല്‍.എ, പി.എം.എ സലാം, വി.എ ലത്വീഫ്, മുഹമ്മദ് ഷാ, ബി.എ റസാക്ക്, ബീമാപ്പള്ളി റഷീദ്, തോന്നക്കല്‍ ജമാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."