HOME
DETAILS
MAL
സഊദിയിൽ പ്രതിദിന കൊവിഡ് ഏറ്റവും കുറഞ്ഞ നിരക്കിൽ, മരണവും ഗുരുതരാവസ്ഥയും ഉയർന്നു തന്നെ, ഇന്ന് 411 രോഗ മുക്തി, 290 വൈറസ് ബാധ, 18 മരണം
backup
November 18 2020 | 12:11 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 411 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 രോഗികൾ മരണപ്പെടുകയും 290 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഏപ്രിലിനു ശേഷം രാജ്യത്തെ ഏറ്റവും കുറവ് വൈറസ് ബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, മരണ നിരക്കും ഗുരുതാവസ്ഥയിൽ കഴിയുന്നവരുടെയും എണ്ണം ഒരേ നിരക്കിൽ തുടരുകയാണ്.
6,983 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 808 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,710 ആയും വൈറസ് ബാധിതർ 353,208 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 411 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 341,515 ആയും ഉയർന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."