HOME
DETAILS
MAL
പെന്ഷന് ഫണ്ട് ബോര്‍ഡ് രൂപീകരിക്കണം: കെ.യു.ഡബ്ല്യു.ജെ
backup
September 23 2018 | 07:09 AM
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കായി പെന്ഷന് ഫണ്ട് ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് ജില്ലാ വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. പ്രേമനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. വിപുല്‍നാഥ് വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ.സി റിയാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ സി.പി.എം സഈദ്, ടി.എച്ച് വത്സരാജ്, കെ.കെ ഷിദ സംബന്ധിച്ചു. പൂജ നായര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."