ഭാഗ്യം തേടി ശ്രീലങ്ക
ലണ്ടന്‍: നേരിയ സെമി സാധ്യതയുള്ള ശ്രീലങ്ക ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ലങ്ക ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ടൂര്ണമന്റില്നിന്ന് പുറത്തായ ദക്ഷിണാഫ്രിക്കക്ക് നാട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് കഴിയാവുന്നത്ര ജയം നേടുക എന്ന ലക്ഷ്യമാണുള്ളത്. ഇന്നത്തേതുള്‍പ്പെടെ രണ്ട് മത്സരം മാത്രമേ ദക്ഷിണാഫ്രിക്കക്ക് ഇനി ബാക്കിയുള്ളു. അടുത്ത മത്സരത്തില്‍ ആസ്ത്രേലിയയേയാണ് ദക്ഷിണാഫ്രിക്കക്ക് നേരിടേണ്ടത്. അതേസമയം രണ്ട് മത്സരങ്ങളില്‍ ജയിച്ച ലങ്കക്ക് ബാക്കിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ നേരിയ സെമി പ്രതീക്ഷ ബാക്കി നില്‍ക്കുന്നുണ്ട്. അതിനായി ഒരുക്കത്തിലാണ് ലങ്കന്‍ ടീം.
ലങ്ക ഇറങ്ങുന്നത് ഭാഗ്യ ജഴ്സിയില്‍
ഇന്നത്തെ മത്സരത്തില്‍ ലങ്ക മഞ്ഞ ജഴ്സിയില്‍ ഇറങ്ങും. ലങ്ക ജയിച്ച രണ്ട് മത്സരങ്ങളിലും മഞ്ഞയും നീലയുമുള്ള ജഴ്സിയായിരുന്നു ലങ്ക ധരിച്ചത്. ഇതോടെയാണ് ലങ്ക ഭാഗ്യ ജഴ്സിക്ക് അനുമതി ചോദിച്ച് ഐ.സി.സിയെ സമീപിച്ചത്. ഇംഗ്ലണ്ട@ിനെതിരേ പരമ്പരാഗത നീല മാറ്റി മഞ്ഞയ്ക്ക് പ്രാമുഖ്യമുള്ള ജഴ്സിയാണ് ലങ്ക ധരിച്ചത്. ഐ.സി.സി നിയമ പ്രകാരം വിസിറ്റിങ് ടീം എവേ ജഴ്സി ധരിക്കണമെന്ന നിയമം ഉള്ളതിനാലാണ് അന്ന് ഇംഗ്ലണ്ട@ിനെതിരേ ഈ ജഴ്സി ശ്രീലങ്ക ധരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."