എം.പി ഫണ്ടില്‍ 95 ശതമാനം വിനിയോഗിച്ചു
കണ്ണൂര്‍: പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ 2014-15 മുതല്‍ ജില്ലയിലെ പ്രദേശങ്ങള്‍ക്ക് ലഭ്യമായ തുകയുടെ 95 ശതമാനം വിനിയോഗിച്ചു. അംഗീകരിച്ച 106 പ്രവൃത്തികളില്‍ 69ഉം പൂര്‍ത്തിയായി. ബാക്കിയുള്ള 37 പദ്ധതികളും വിവിധ ഘട്ടങ്ങളില്‍ പുരോഗതിയിലാണെന്ന് പി. കരുണാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളിലായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഇതുവരെയായി ആകെ അനുവദിച്ച 6.17 കോടി രൂപയില്‍ 5.87 കോടി വിനിയോഗിച്ചു. റോഡ്, കുടിവെള്ളം, എന്നിങ്ങനെ പട്ടികജാതി പട്ടികവര്‍ഗ മേഖലയിലായി 1.2 കോടിയോളം രൂപയുടെ പ്രവൃത്തികളും നടപ്പാക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടും.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ശക്തി പകരുന്നതിനായി 37 പദ്ധതികളിലായി സ്‌കൂളുകളിലായി കെട്ടിടം, കംപ്യൂട്ടര്‍ ലാബ്, അനുബന്ധ സാമഗ്രികള്‍, കളിസ്ഥലം തുടങ്ങിയവയുടെ പ്രവൃത്തികളും നടപ്പാക്കുന്നു. 10 വിദ്യാലയങ്ങള്‍ക്ക് സ്‌കൂള്‍ ബസ് അനുവദിച്ചു. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാനായി മൂന്ന് ആംബുലന്‍സ് അനുവദിച്ചു. സ്‌കൂളുകള്‍ക്ക് കംപ്യൂട്ടറുകളും ഐ.സി.ടി സംവിധാനങ്ങളും അനുവദിക്കുമ്പോള്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എം.പി നിര്‍ദേശിച്ചു. 2019 മാര്‍ച്ച് 31നകം ഫണ്ട് വിനിയോഗം 100 ശതമാനമാക്കാന്‍ കഴിയുമെന്ന് എം.പി പ്രത്യാശ പ്രകടിപ്പിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ അനില്‍ കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ഫിനാന്‍സ് ഓഫിസര്‍ മനോജന്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."