നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍: മേല്‍പാലം നീട്ടുന്നതിന്റെ പ്രവൃത്തികള്‍ക്ക്് തുടക്കമായി
നീലേശ്വരം: റെയില്‍വേ സ്റ്റേഷന്‍ മേല്‍പാലം കിഴക്കുഭാഗത്തേക്ക് നീട്ടുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിനു തുടക്കമായി. കിഴക്ക് പേരോല്‍ ഭാഗത്തെ റോഡിലേക്കാണ് മേല്‍പാലം നീട്ടുന്നത്. പണി ആരംഭിച്ചതിനാല്‍ നിലവില്‍ മേല്‍പാലത്തിലൂടെയുള്ള യാത്രക്കാരുടെ സഞ്ചാരത്തിനു നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയാണ് മേല്‍പാലം നീട്ടുന്നതിന്റെ എസ്റ്റിമേറ്റ് ചെലവ്.ചെന്നൈയിലുള്ള കുമാരറെഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറുകാരന്‍. ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ മേല്‍പാലത്തിന്റെ തൂണ് സ്ഥാപിക്കാന്‍ 3.5 മീറ്റര്‍ ആഴത്തില്‍ കുഴിയെടുക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതു കോണ്‍ക്രീറ്റില്‍ ആര്‍.സി.സി ചെയ്ത് അതിനു മുകളിലാണ് പ്രധാന തൂണുകള്‍ സ്ഥാപിക്കുക. രണ്ടുമാസത്തിനുള്ളില്‍ മേല്‍പാലം നീട്ടുന്ന ജോലി പൂര്‍ത്തിയാവുമെന്ന് സൂപ്പര്‍വൈസര്‍ എന്‍ജിനീയര്‍ കോയമ്പത്തൂര്‍ ആറുമുഖന്‍ പറഞ്ഞു.
തൂണുറപ്പിക്കാനുള്ള കുഴിയെടുക്കുമ്പോള്‍ വെള്ളമായതിനാലാണ് അല്‍പം താമസിക്കുന്നതെന്നും അല്ലെങ്കില്‍ കുഴിയെടുക്കല്‍ രണ്ടുദിവസം കൊണ്ടുതീരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 18 തൊഴിലാളികളാണ് ഉള്ളത്. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ മേല്‍പാലം നിര്‍മിക്കുമ്പോള്‍ തന്നെ മേല്‍പാലം പേരോലിലേ റോഡിലേക്ക് നീട്ടണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
എം.പി പി. കരുണാകരനോടൊപ്പം അന്നു സ്ഥലം സന്ദര്‍ശിച്ചിരുന്ന പാലക്കാട് റെയില്‍വേ ഡിവിഷനല്‍ എന്‍ജിനീയര്‍ക്ക് നാട്ടുകാര്‍ ഇതേ ആവശ്യം ഉന്നയിച്ച് നിവേദനവും നല്‍കിയിരുന്നു. കിഴക്കുഭാഗത്തേക്കു നീട്ടേണ്ട ആവശ്യകത മനസിലാക്കിയ ഡിവിഷനല്‍ എന്‍ജിനീയര്‍ അന്നുതന്നെ ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇനി ചുറ്റിവളഞ്ഞു പോകാതെ കിനാനൂര്‍-കരിന്തളം, ഈസ്റ്റ് ഏളേരി, വെസ്റ്റ് ഏളേരി,തുടങ്ങി മലയോരമേഖലയില്‍ നിന്നു പേരോലിലെത്തുന്നവര്‍ക്ക് നേരെ റെയില്‍വേ സ്റ്റേഷനിലേക്കെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."