HOME
DETAILS

ശിശുക്ഷേമസമിതി ക്രഷുകളുടെ പ്രതിസന്ധി പരിഹരിക്കണം

  
backup
September 23, 2018 | 9:57 AM

%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b7%e0%b5%81%e0%b4%95%e0%b4%b3%e0%b5%81


കാസര്‍കോട്: ശിശുക്ഷേമസമിതി ക്രഷുകളുടെ പ്രതിസന്ധി പരിഹരിക്കണമെന്ന്  ജില്ലാ ശിശുക്ഷേമസമിതി വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. എ.ഡി.എം എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍  കലക്ടറേറ്റില്‍ ചേര്‍ന്ന  യോഗത്തിലാണ് ക്രഷുകളുടെ പ്രതിസന്ധികള്‍ ചര്‍ച്ചചെയ്തത്. ജില്ലയിലെ 13 ക്രഷുകളിലായി 150 ഓളം കുട്ടികളാണ് പഠനം നടത്തുന്നത്. പിന്നാക്ക പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷുകളിലെ ജീവനക്കാരുടെ വേതന കുടിശ്ശിക ഉടന്‍ ലഭ്യമാക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു.  
കുട്ടികളുടെ  ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളും അവരുടെ രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന  മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി സംസ്ഥാന ശിശുസംരക്ഷണ സമിതി രൂപികരിച്ച തണല്‍ചൈല്‍ഡ് ഹേല്‍പ്പ് ലൈന്‍ പദ്ധതിയിലേക്ക് 1517 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുതാണ്.
വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ഈ ടോള്‍ഫ്രീ നമ്പര്‍ പ്രചരിപ്പിക്കും. യോഗത്തില്‍ സെക്രട്ടറി മധു മുതിയക്കാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ട്രഷറര്‍ എം. ലക്ഷ്മി ബജറ്റ് അവതരിപ്പിച്ചു.  കാറഡുക്ക ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, സാമൂഹ്യനീതി ഓഫിസര്‍ ഡീനാ ഭരതന്‍, ശിശു സംരക്ഷണ ഓഫിസര്‍ പി. ബിജു, ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, തണല്‍ കോഓര്‍ഡിനേറ്റര്‍ സി. വൈശാഖ്, അജയന്‍ പനയാല്‍, എം.പി.വി ജാനകി, കെ.വി രമേശന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  6 days ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  6 days ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  6 days ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  6 days ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  6 days ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  6 days ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  6 days ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  6 days ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  6 days ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  6 days ago