HOME
DETAILS

അനുമതി നല്‍കിയിട്ടും കോളജുകള്‍ പി.ജി സീറ്റ് കൂട്ടുന്നില്ല

  
backup
June 28 2019 | 17:06 PM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b



ആയഞ്ചേരി (കോഴിക്കോട്): ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും സംസ്ഥാനത്തെ പല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും ഇത് നടപ്പിലാക്കാത്തത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു. ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ അവസരമാണ് ഇതുമൂലം നഷ്ടമാകുന്നത്.


ബഹുഭൂരിപക്ഷം കോളജുകളിലും ബിരുദാനന്തര ബിരുദത്തിന് സയന്‍സ് വിഷയങ്ങള്‍ക്ക് പന്ത്രണ്ടും ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് പതിനഞ്ചും സീറ്റാണുള്ളത്. ഇത് യഥാക്രമം പരമാവധി പതിനാറും ഇരുപതും ആക്കാനാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് ഈ മാസം 21ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. യു.ജി.സി സ്‌കെയില്‍ ശമ്പളം പറ്റുന്ന നാല് അധ്യാപകരും ആനുപാതികമായി ഓഫിസ് ജീവനക്കാരും ലാബ് അസിസ്റ്റന്റുമാരുമാണ് ഒരു പി.ജി കോഴ്‌സിന് ഉണ്ടാവുക. ഇതില്‍ മാറ്റം വരുത്താതെയുള്ള സീറ്റ് വര്‍ധനവാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.


അതിന് പ്രത്യേകം ക്ലാസ് മുറിയോ അധ്യാപകരോ ആവശ്യമില്ല, ഇതിനാല്‍ തന്നെ യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകുകയുമില്ല. പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട സര്‍വകലാശാലകളുടെ നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ സര്‍ക്കാര്‍ കോളജുകള്‍ കാണിക്കുന്ന നിരുത്തരവാദം പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.


ക്ലാസ് മുറിയില്‍ ഇരിപ്പിടവും സയന്‍സ് വിഷയങ്ങളാണെങ്കില്‍ ലാബില്‍ ചില ഉപകരണങ്ങളും ഒരുക്കിയാല്‍ മതിയാകും. ഇതിനു പി.ടി.എ ഫണ്ടും പ്രിന്‍സിപ്പല്‍ ഡെപ്പോസിറ്റും മതിയാകും. അതല്ലെങ്കില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും പണം കണ്ടെത്താനും പ്രയാസമുണ്ടാകില്ല. നടപടിക്രമങ്ങള്‍ ഇത്ര ലളിതമായിട്ടും കോളജ് അധികൃതര്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തയാറാകുന്നില്ല. വിദ്യാര്‍ഥി സംഘടനകളൊന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതും ദുരൂഹമാണ്.
അതേസമയം, പുതിയ ഉത്തരവിന്റെ വെളിച്ചത്തില്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് കോളജുകള്‍ സീറ്റ് കൂടാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  3 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  3 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  3 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  3 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago