പൊലിസുകാര്‍ക്ക് ലിംഗാവബോധ പരിശീലനം നല്‍കും
തിരുവനന്തപുരം: സ്ത്രീകളോടും കുട്ടികളോടും ട്രാന്സ്ജെന്ഡര്മാരോടുമുള്ള മനോഭാവവും സമീപനവും മാറുന്നതിനായി പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ലിംഗാവബോധ പരിശീലനം നല്കുന്നു.
ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. കേരളത്തിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലെയും എസ്.ഐ തലംവരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മൂന്നുവര്‍ഷം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മുതല്‍ പരിശീലനം ആരംഭിക്കും. ഓരോ ജില്ലകളില്‍ നിന്ന് മൂന്നുപേര്‍ (രണ്ട് പുരുഷന്മാരും ഒരു വനിതയും) വീതം രണ്ട് ബാച്ചുകളിലായി 60 പേര്‍ക്ക് തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജിലും തൃശൂര്‍ പൊലിസ് അക്കാദമിയിലും വച്ചാണ് പരിശീലനം നല്‍കുന്നത്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ പൊലിസ് സ്റ്റേഷനുകളില്‍ പരാതിപ്പെടാനെത്തുമ്പോള്‍ അവരോടുള്ള സമീപനത്തിലും അന്വേഷണരീതിയിലും ഇപ്പോഴുള്ള ശൈലിയില്‍ ആവശ്യമായ മാറ്റംവരുത്തല്‍ തുടങ്ങിയവയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."