കടുത്തുരുത്തി പോളിടെക്നിക്: ഉന്നതതലയോഗം 24
ന്
കടുത്തുരുത്തി: കടുത്തുരുത്തി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിന്റെ പ്രവര്‍ത്തനം ആപ്പാഞ്ചിറയിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ 24ന് ഉന്നതതല യോഗം ചേരുമെന്ന്് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെടെ വിവിധ വകുപ്പ് അധികൃതര്‍ യോഗത്തില്‍ സംബന്ധിക്കുന്നു.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, കടുത്തുരുത്തി പോളിടെക്‌നിക് പ്രിന്‍സിപ്പല്‍, കോളജ് വിദ്യാര്‍ഥി പ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. കടുത്തുരുത്തി പോളിടെക്‌നിക്കിന്റെ കെട്ടിടവിഭാഗം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നുള്ള അനുബന്ധ ജോലികളും അവശേഷിക്കുന്ന വികസന കാര്യങ്ങളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അടുത്ത അധ്യയനവര്‍ഷത്തില്‍ ക്ലാസുകള്‍ പുതിയ കെട്ടിടസമുച്ചയത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഇനിയും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലും പ്രാദേശികമായി പൊതുധാരണ ഉണ്ടാക്കുന്നതിനുവേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."