HOME
DETAILS

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാള്‍ പിടിയില്‍

  
backup
May 20 2017 | 21:05 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80-3



ഏറ്റുമാനൂര്‍: പേരൂര്‍കാവ് ഭഗവതിക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിതുറന്ന് തിരുവാഭരണവും മറ്റും കവര്‍ന്നതുള്‍പ്പെടെ ഏഴ് മോഷണകേസുകളിലെ പ്രതി അറസ്റ്റില്‍. മാടപ്പാട് പാലക്കതുണ്ടത്തില്‍ രൂപേഷ് (34) ആണ് അറസ്റ്റിലായത്. പേരൂര്‍കാവില്‍ തന്നെ മറ്റ് രണ്ട് തവണയും പേരൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കക്കയം കിരാതമൂര്‍ത്തി ക്ഷേത്രം, കറ്റോട് മണിമലര്‍കാവ് എന്നിവിടങ്ങളിലും നടന്ന മോഷണങ്ങളിലെ പ്രതിയും രൂപേഷ് തന്നെയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി പേരൂര്‍ കണ്ടംചിറ കവലയിലെ കടമുറിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മേസ്തിരി പണിക്കാരന്‍ കൂടിയായ രൂപേഷ് ഏപ്രില്‍ 30ന് വെളുപ്പിനെയാണ് പേരൂര്‍കാവിന്റെ ശ്രീകോവില്‍ കുത്തിതുറന്ന് മോഷണം നടത്തിയത്. തന്നെ സഹായിച്ചുവെന്ന രൂപേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ കഴകക്കാരന്‍ ചേര്‍ത്തല സ്വദേശി സുരേഷിനെ പൊലിസ് കസ്റ്റയിലെടുത്തിരുന്നു. എന്നാല്‍ രൂപേഷ് കളവ് പറഞ്ഞതെന്ന് ബോധ്യമായ പൊലിസ് സുരേഷിനെ വെറുതെ വിട്ടു.
ദേവിയുടെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ സ്വര്‍ണ്ണമാലയും ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന നാല് താലിയും ഒരു ലോക്കറ്റും ഏഴ് ഏലസുകളുമാണ് മോഷണം പോയത്. ശ്രീകോവിലിനു മുന്‍പിലെ കാണിക്കവഞ്ചിയും കുത്തിതുറന്നിരുന്നു എങ്കിലും പണം അപഹരിക്കാനായില്ല. ശ്രീകോവില്‍ കുത്തിതുറക്കാനുപയോഗിച്ച കമ്പി ചുറ്റമ്പലത്തിനുള്ളിലെ കിണറ്റില്‍നിന്നും പോലീസ് കണ്ടെടുത്തു.
ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച മാല സംക്രാന്തിയിലെ വാഴക്കാലാ ഫിനാന്‍സില്‍ 13000 രൂപയ്ക്ക് പണയം വെച്ചിരുന്നു. ഇതില്‍ ഒമ്പതിനായിരം രൂപാ രൂപേഷ് കടം വീട്ടാനുപയോഗിച്ചു. ബാക്കി പല വിധത്തില്‍ ചെലവഴിച്ചു. പിന്നീട് അവിടെ നിന്നും ഏറ്റുമാനൂരിലെ പണയസ്വര്‍ണ്ണം എടുക്കുന്ന ബിജുവിന് വിറ്റു. അതിലൂടെ 2350 രൂപാ അധികം ലഭിച്ചിരുന്നു. സ്വര്‍ണ്ണമാല ഉരുക്കിയ നിലയില്‍ ബിജുവില്‍ നിന്നും കാണാതായ താലിയും ലോക്കറ്റും ഏലസുകളും കണ്ടംചിറ കവലയിലെ രൂപേഷിന്റെ താമസസ്ഥലത്ത് നിന്നും പൊലിസ് കണ്ടെടുത്തു.  
കണ്ടംചിറ കവലയിലെ തന്നെ ഒരു കടയില്‍ ചില്ലറ നാണയങ്ങള്‍ കൊടുത്ത് രൂപേഷ് പകരം നോട്ടുകള്‍ വാങ്ങിയിരുന്നു. സ്ഥിരമായി കടയില്‍ വരാറുള്ള രൂപേഷ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ എണ്ണ പറ്റിയ നാണയങ്ങള്‍ നല്‍കിവന്നതും ചില്ലറ മാറാന്‍ കൊടുത്ത നാണയശേഖരത്തില്‍ എണ്ണ പറ്റിയ നോട്ടുകള്‍ കണ്ടതും രൂപേഷിനെ നിരീക്ഷിക്കാന്‍ കാരണമായി. സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ വിവരമാണ് ഇയാള്‍ പൊലിസ് പിടിയിലാകാന്‍ കാരണമായത്.
ഏപ്രില്‍ 17, 20 തീയതികളില്‍ പേരൂര്‍കാവിലെ കാണിക്കവഞ്ചികള്‍ പൊട്ടിച്ച് 3000 രൂപയോളം ഇയാള്‍ കരസ്ഥമാക്കിയിരുന്നു. 2016 ഡിസംബറില്‍ പേരൂര്‍ കണ്ടംചിറ കവലയിലെ കുട്ടന്‍ എന്നയാളുടെ കട കുത്തിതുറന്ന് രണ്ടായിരം രൂപ എടുത്തതാണ് രൂപേഷിന്റെ ആദ്യ മോഷണമെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രണ്ട് ചെമ്പുകുടങ്ങളും 2000 രൂപയും കവര്‍ന്നു. 13ന് കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലും 16ന് മണിമലര്‍ക്കാവിലും കാണിക്കവഞ്ചികള്‍ കുത്തിതുറന്ന് പണം മോഷ്ടിച്ചു.
ഏറ്റുമാനൂര്‍ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ജെ. മാര്‍ട്ടിന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.പ്രശാന്ത്കുമാര്‍, എ.എസ.്‌ഐമാരായ പ്രകാശ്, ബിജിമോന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ ഷൈജു രാഘവന്‍, പ്രമോദ്, സജീഷ് എന്നിവരടങ്ങുന്ന  സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago