വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
പെരുമ്പാവൂര്‍: വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫിസിലേക്ക് കാരണം തിരക്കി വിളിച്ച ഉപഭോക്താവിനോട് അസഭ്യവര്‍ഷം നടത്തിയ ഓവര്‍സിയര്‍ കെ.സോമനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വായ്മൂടി കെട്ടി വളയന്‍ചിറങ്ങര കെ.എസ്.ഇ.ബി ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ടി.ജി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
രായമംഗലം മണ്ഡലം പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഉപഭോക്തക്കളോട് പെരുമാറേണ്ട രീതികളെ കുറിച്ച് മഹാത്മ ഗാന്ധി പറഞ്ഞ വാചകങ്ങള്‍ ഓഫിസിലെ മറ്റ് ജീവനക്കാര്‍ക്ക് വായിച്ച് കൊടുക്കുകയും ലഘുലേഖ എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ജന.സെക്രട്ടറി ഷിജോ വര്‍ഗീസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ജോജി ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍ പാത്തിക്കല്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍, സെക്രട്ടറിമാരായ എല്‍ദോ കവളയ്ക്കല്‍, ജില്‍സ് വര്‍ഗീസ്, അജീഷ് വട്ടയ്ക്കാട്ടുപടി, ബ്ലോക്ക് കോണ്‍ഗ3സ് ജന.സെക്രട്ടറിമാരായ കെ.വി പോളച്ചന്‍, ലൈജു തോമസ്, രായമംഗലം പഞ്ചായത്തംഗങ്ങളായ രാജന്‍ വര്‍ഗ്ഗീസ്, ഐസക് തുരുത്തിയില്‍, യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."