HOME
DETAILS
MAL
മാരായമുട്ടം സഹകരണ ബാങ്ക് ഭരണം റിസീവര്‍ ഏറ്റെടുത്തു
backup
September 23 2018 | 11:09 AM
നെയ്യാറ്റിന്‍കര: മാരായമുട്ടം സര്‍വിസ് സഹകരണ ബാങ്ക് ഭരണം റിസീവര്‍ ഏറ്റെടുത്തു.
സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ ബാങ്കില്‍ വന്‍ സാമ്പത്തിക തിരിമറികളും ക്രമക്കേടുകളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സഹകരണ വകുപ്പ് റിസീവര്‍ ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര അസി.രജിസ്ട്രാര്‍ പി.കെ രമാദേവി ബാങ്കിന്റെ ഭരണം ഏറ്റെടുക്കുകയായിരുന്നു.
നിലവില്‍ എം.എസ് അനില്‍ പ്രസിഡന്റായുള്ള ഭരണ സമിതിയാണ് ബാങ്കിന്റെ ഭരണം നിയന്ത്രിച്ചിരുന്നത്.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ പൊലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."