HOME
DETAILS
MAL
പ്രളയം; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്നെത്തും
backup
September 23 2018 | 11:09 AM
കൊല്ലം: പ്രളയംമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉപദേശകന് അഷു മാത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജലവിഭവ വകുപ്പിലെ കമ്മിഷണര്‍ ടി.എസ് മെഹ്റ, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ സാംഗി എന്നിവരും ഉള്‍പ്പെടുന്നു.
ഉച്ചകഴിഞ്ഞ് 1.30ന് കൊല്ലം ബീച്ച് ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് പ്രളയക്കെടുതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. കടലാക്രമണമുണ്ടായ ഇരവിപുരം മേഖലയിലും പ്രളയം ബാധിച്ച മണ്‍ട്രോത്തുരുത്തിലും വ്യാപകമായ കൃഷിനാശമുണ്ടായ പവിത്രേശ്വരത്തും സംഘം സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."