ഐ.ആര്‍.ഇ നിലപാടിനെതിരേ ജനകീയ സമരസമിതി പ്രക്ഷോഭത്തിലേക്ക്
കരുനാഗപ്പള്ളി: നാമമാത്രമായി കരിമണല്‍ സാന്നിദ്ധ്യമുള്ള പ്രകൃതി രമണീയവും ജനിബിഢവുമായ അയണിവേലിക്കുളങ്ങര വില്ലേജിനെ ഖനമേഖലയാക്കാനുള്ള ഐ.ആര്‍.ഇയുടെ വഞ്ചനാപരമായ നിലപാടിനെതിരേ അയണിവേലിക്കുളങ്ങര ജനകീയ സമരസമിതി പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കും.
ഉടമകള്‍ അറിയാതെയുള്ള ഭൂമി രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും വില്ലേജില്‍ ഖനനം നടത്തുവാന്‍ ഐ.ആര്‍.ഇയ്ക്ക് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. വില്ലേജിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് ഒക്‌ടോബറില്‍ കരുനാഗപ്പള്ളി ടൗണില്‍ പ്രതിഷേധറാലിയും സമ്മേളനവും നടത്തും. കുറുക്കുവഴികളിലൂടെ വില്ലേജിലെ ഭൂമി കൈയടക്കാനുള്ള ശ്രമത്തില്‍ നിന്നും ഐ.ആര്‍.ഇയും ബന്ധപ്പെട്ടവരും പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ജഗത്ജീവന്‍ലാലി, കൗണ്‍സിലര്‍മാരായ ജി.സാബു, പനക്കുളങ്ങര സുരേഷ്, മുനമ്പത്ത് ഗഫൂര്‍, വസുമതി രാധാകൃഷ്ണന്‍, സമരസമിതി നേതാക്കളായ ടി.വി സനല്‍, വൈ.പൊടിക്കുഞ്ഞ്, രമണന്‍, മോഹന്‍ലാല്‍, തേവറ നൗഷാദ്, കെ.ജി.ശിവാനന്ദന്‍, ജി.സന്തോഷ്‌കുമാര്‍, ജോബ് തുരുത്തിയില്‍, ഡോളിബാബു, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, എച്ച്.അബ്ദുല്‍വഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."