ആര്യാട് ഗോപി അനുസ്മണവും ദൃശ്യമാധ്യമ അവാര്‍ഡ് ദാനവും നടത്തി
കൊല്ലം: ജനയുഗം വാരിക മുന്‍ പത്രാധിപരും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാര്‍ഥം കൊല്ലം പ്രസ്‌ക്ലബും ആര്യാട് ഗോപി ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ രണ്ടാമത് ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്‌കാരസമര്‍പ്പണവും കൊല്ലം പ്രസ്സ്‌ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രസ്‌ക്ലബ് ഹാളില്‍ നടന്നു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായി. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയി വിശ്വം എം.പി ആര്യാട് ഗോപി അനുസ്മരണ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ ഉള്‍ക്കാഴ്ചയുള്ള വ്യക്തിയായിരുന്നു ജനയുഗം വാരിക മുന്‍ പത്രാധിപരും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ പ്രസിഡന്റുമായിരുന്ന ആര്യാട് ഗോപിയെന്ന് ബിനോയ് വിശ്വം.
മറ്റുള്ള പത്രപ്രവര്‍ത്തകര്‍ക്ക് സ്വന്തം ജീവിതം കൊണ്ട് പത്രപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയം അദ്ദേഹം പറഞ്ഞുകൊടുത്തിരുന്നു.നിഷ്പക്ഷമായ പത്രപ്രവര്‍ത്തനം എന്നൊന്നില്ല. ഇടതുപക്ഷ വീക്ഷണത്തോടെയായിരിക്കണം ഇടതുപക്ഷത്തെ വിമര്‍ശിക്കേണ്ടത്.
ഇടതുപക്ഷ മൂല്യങ്ങളും ദാര്‍ശനിക അടിത്തറയും സമ്പൂര്‍ണമായി ഉയര്‍ത്തിപിടിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു
എം.പി. രണ്ടാമത് ആര്യാട് ഗോപി ദൃശ്യ മാധ്യമ പുരസ്‌കാരമായ പതിനായിരത്തിയൊന്ന് രൂപയും ആര്‍ട്ടിസ്റ്റ് സന്തോഷ് ആശ്രാമം രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മനോരമ ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ്.മഹേഷ് കുമാറിന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ സമ്മാനിച്ചു. കൊല്ലം പ്രസ്സ്‌ക്ലബിന്റെ സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം ചടങ്ങില്‍ ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി നിര്‍വഹിച്ചു.
ജനയുഗം റസിഡന്റ് എഡിറ്റര്‍ പി.എസ്. സുരേഷ്,പ്രസ്സ്‌ക്ലബ് സെക്രട്ടറി ജി. ബിജു,ഗോപിക എ ആര്യാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."