തവനൂര്‍ കോളജിനായി എം.എസ്.എഫിന്റെ വിദ്യാര്‍ഥി ലഹള
എടപ്പാള്‍: തവനൂര്‍ ഗവണ്മെന്റ് കോളജിന്റെ ശിലാസ്ഥാപനം പോലും നിര്‍വഹിക്കാന്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ.ടി ജലീല്‍ ശ്രമിക്കുന്നില്ലെന്നാരോപിച്ച് എം.എസ്.എഫ് തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരിപ്പറമ്പിലെ മന്ത്രിയുടെ ഓഫിസിലേക്ക് വിദ്യാര്‍ഥി ലഹള സംഘടിപ്പിച്ചു.
തവനൂരില്‍ ആദ്യ ബാച്ച് പുറത്തിറങ്ങിയത് തങ്ങളുടെ കോളജിനുള്ള സ്വന്തമായ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പോലും നടത്തുന്നത് കാണാന്‍ കഴിയാതെയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥി ലഹള യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പി. സാദിഖലി അധ്യക്ഷനായി. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍ , പി.കെ നവാസ്, ഇബ്രാഹിം മുതൂര്‍, റഫീഖ് പിലാക്കല്‍, ഐ.പി.എ ജലീല്‍, സലീം നരിപ്പറമ്പ് , സാഹിര്‍ മാണൂര്‍, ഹസൈനാര്‍ നെല്ലിശ്ശേരി, ഷഫീഖ് കൂട്ടായി , ഷൗക്കത്ത് തൃപ്രങ്ങോട്, സലാം നിരപ്പറമ്പ് , ആഷിഖ് മാണൂര്‍, അബ്ദുറഹ്മാന് മറവഞ്ചേരി, ജര്ഷീഖ് കൂട്ടായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."