സി.എ.എ വിരുദ്ധ സമരനായകന്റെ ചിത്രം വരച്ചവരെ വേട്ടയാടി അസം പൊലിസ്
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരനായകന്റെ ചിത്രം വരച്ച കലാകാരന്മാരെ വേട്ടയാടി അസം പൊലിസ്. പൊതുസ്ഥലത്ത് ചിത്രം വരച്ചെന്നാരോപിച്ച് നാലു കലാകാരന്മാരെ അറസ്റ്റ് ചെയ്ത പൊലിസ്, അവരെക്കൊണ്ടുതന്നെ ചിത്രം മായ്ച്ചു കളയിക്കുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് അസമില്‍ നേതൃത്വം നല്കിയ ഇപ്പോള്‍ ജയിലിലുള്ള വിദ്യാര്‍ഥി നേതാവ് അഖില്‍ ഗോഗോയിയുടെ ചിത്രമാണ് നാലു കലാകാരന്മാര് വരച്ചിരുന്നത്. പൊതുനിരത്തിലെ മതിലില്‍ ഇതു വരച്ചതിനെ തുടര്‍ന്ന് ഇവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം, ഇവരെ സ്ഥലത്തെത്തിച്ച് അവരെക്കൊണ്ടുതന്നെ ചിത്രങ്ങള്‍ മായ്ച്ചു കളയിക്കുകയും ചെയ്തു. ഇതു വിവാദമായതോടെ, പൊലിസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്നാരോപിച്ചു നിരവധി സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍, പൊതുസ്ഥലത്ത് ചിത്രം വരയ്ക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് പൊലിസിന്റെ വാദം. ഈ മാസം 19നാണ് ചിത്രം വരയ്ക്കാന്‍ ആരംഭിച്ചിരുന്നതെന്നും അന്നേരത്തൊന്നും പൊലിസ് തടഞ്ഞിരുന്നില്ലെന്നും പ്രതികരിച്ച ചിത്രകാരന്മാര്, പൊലിസ് നടപടി കിരാതമാണെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."