HOME
DETAILS

ഇന്ത്യയുമായി കൂടിക്കാഴ്ച: ഇമ്രാന്‍ ഖാന്‍ അമിത ഉത്സാഹം കാട്ടിയെന്ന് പാക് പ്രതിപക്ഷം

  
backup
September 23 2018 | 20:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള കൂടിക്കാഴ്ചക്കുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി പാക് പ്രതിപക്ഷം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഇമ്രാന്‍ ഖാന്‍ തിടുക്കം കാട്ടിയെന്നും നയതന്ത്ര മേഖലയിലെ പതനത്തിനു പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍- എന്‍), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നിവയാണ് ഇമ്രാന്‍ ഖാനെതിരേ രംഗത്തെത്തിയത്. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കു മുന്‍പു പ്രധാനമന്ത്രി ഗൃഹപാഠം ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി
ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്ക്കയച്ച കത്തില്‍ പാക്ക് ഭീകരവാദത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് എഴുതിയത് ശരിയായില്ലെന്നു മുന്‍ വിദേശകാര്യ മന്ത്രിയും പി.എം.എല്‍- എന്‍ നേതാവുമായ ഖ്വാജ ആസിഫ് മുഹമ്മദ് പറഞ്ഞു. ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി അമിതോത്സാഹം കാട്ടിയതു പാകിസ്താന്റെ ഭാഗത്തെ ദൗര്‍ബല്യം തുറന്നുകാട്ടി. ഇന്ത്യാ പാകിസ്താന്‍ ബന്ധം സാധാരണ രീതിയിലാക്കുന്നതിന് എതിരല്ല. പക്ഷേ, അന്തസ്സ് നിലനിര്‍ത്തണമായിരുന്നെന്നും ആസിഫ് ചൂണ്ടിക്കാട്ടി.
അടുത്തിടെ യുഎസും ഇന്ത്യയും പാകിസ്താനെതിരെ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇരു രാഷ്ട്രങ്ങളും എല്ലാ തരത്തിലുള്ള ആരോപണങ്ങളും പാകിസ്താനെതിരെ ഉന്നയിച്ചിട്ടുണ്ട്. എന്നിട്ടും കത്തില്‍ തീവ്രവാദത്തെക്കുറിച്ചു സംസാരിക്കുന്നു. പാകിസ്താന്റെ ഭാഗത്താണു ദൗര്‍ബല്യം എന്നതിനു തെളിവാണിെതന്നും ആസിഫ് പറഞ്ഞു. പിപിപി ഉപാധ്യക്ഷന്‍ ഷെറി റഹ്മാനും ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനമുന്നയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  20 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  20 days ago
No Image

വയനാടിന്റെ എം.പിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; മലയാളവും പഠിക്കാനൊരുങ്ങുന്നു

Kerala
  •  20 days ago
No Image

വിവാഹത്തെ കുറിച്ച അപവാദ പ്രചാരണങ്ങള്‍; നിയമ നടപടിയുമായി  എ.ആര്‍. റഹ്‌മാന്‍; പരാമര്‍ശങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്

National
  •  20 days ago
No Image

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

National
  •  20 days ago
No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  20 days ago
No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  20 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  20 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago