13-ാം തവണയും കിരീടം കണ്ണൂരിന്
ആതിഥേയരായ മലപ്പുറത്തിന് രണ്ടാം സ്ഥാനം, ബറ്റാലിയനില്‍ ഒന്നാം സ്ഥാനം കെ.എ.പി (5)ന്
തേഞ്ഞിപ്പലം: മൂന്നു ദിവസങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന 46-ാമത് സംസ്ഥാന പൊലിസ് കായികമേളയില്‍ 93 പോയിന്റ് നേടി കണ്ണൂര്‍ ജില്ലാ ടീം കിരീടം ചൂടി. തുടര്‍ച്ചയായി 13-ാം തവണയാണ് കണ്ണൂര്‍ ജേതാക്കളാകുന്നത്. 32 പോയിന്റോടെ ആതിഥേയരായ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 26 പോയിന്റ് നേടിയ പാലക്കാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ബറ്റാലിയന് വിഭാഗത്തില്‍ കെ.എ.പി (5) 107 പോയിന്റ് നേടി ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. 80 പോയിന്റ് നേടിയ മലപ്പുറം ഐ.ആര്.ബി.എന്‍ രണ്ടാം സ്ഥാനവും 75 പോയിന്റ് നേടിയ കെ.എ.പി (3) മൂന്നാം സ്ഥാനവും സ്വന്തമാക്കി. 34 ഇനങ്ങളിലാണ് മത്സരം നടന്നത്. 14 ജില്ലാ ടീമുകളും മത്സരത്തില്‍ പങ്കെടുത്തെങ്കിലും കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലാ ടീമുകള്‍ക്ക് മാത്രമാണ് പോയിന്റുകള്‍ ലഭിച്ചത്.
ബറ്റാലിയനില്‍ ഇന്ത്യന്‍ റിസര്‍വ്ഡ് ബറ്റാലിയന്, കെ.എ.പി- 1, കെ.എ.പി- 2, കെ.എ.പി- 3, കെ.എ.പി- 4, കെ.എ.പി- 5, കെ.ഇ.പി.എ, എം.എസ്.പി, ആര്.ആര്.ആര്.എഫ്, എസ്.എ.പിയും മത്സരരംഗത്തുണ്ടായിരുന്നു. മേളയുടെ സമാപന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."