HOME
DETAILS
MAL
തൊഴിലുറപ്പ്: വേതനം 500 രൂപയാക്കണമെന്ന്
backup
September 24 2018 | 02:09 AM
മുക്കം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 500 രൂപയാക്കണമെന്ന് എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ തിരുവമ്പാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുക്കം ഇ.എം.എസ് ഹാളില്‍ നടന്ന സമ്മേളനം യൂനിയന്‍ ജില്ലാ പ്രസിഡന്റ് ടി.കെ സുജാത ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് എ. കല്യാണിക്കുട്ടി അധ്യക്ഷയായി. എരിയാ സെക്രട്ടറി ജോണി ഇടശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി വി. ബാബു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ ടി. വിശ്വനാഥന്, കെ.ടി ശ്രീധരന്, പി.ടി ബാബു എന്നിവര്‍ സംസാരിച്ചു.
എന്‍.ബി വിജയകുമാര്‍ സ്വാഗതവും സുനില കണ്ണങ്കര നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എ. കല്യാണിക്കുട്ടി (പ്രസിഡന്റ്), ജോണി ഇടശ്ശേരി (സെക്രട്ടറി), ഇ.കെ രാജന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."