ഭീഷണിയായ പാറക്കല്ല് പൊട്ടിച്ചു മാറ്റി
തിരുവമ്പാടി: പാതിരമണ്ണില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയ മൂന്ന് പാറക്കല്ലുകളിലെ ഒന്ന് പൊട്ടിച്ചു മാറ്റി. തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ട പ്രവൃത്തിയിലൂടെ പാറക്കല്ല് പൊട്ടിച്ചു മാറ്റിയത്.
ഇളക്കം തട്ടിയതിനാല്‍ കയറും കമ്പിയും ഉപയോഗിച്ച് കെട്ടുകയും ശേഷം തൂണില്‍ താങ്ങി നിര്‍ത്തുകയും ചെയ്ത പാറക്കല്ലാണ് പൊട്ടിച്ച് മാറ്റിയത്.മൂന്നു വൈബ്രേറ്റര്‍ ഉപയോഗിച്ച് ചിപ്പ് ചെയ്താണ് പൊട്ടിച്ചു മാറ്റിയത്. സ്ഥാനചലനം സംഭവിച്ച ഭീമന് പാറക്കല്ലിനെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് കാണിച്ച് സുപ്രഭാതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പാറ പൊട്ടിച്ചു കളഞ്ഞ് പ്രശ്നം പരിഹരിക്കുമെന്നും വാര്‍ഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഗീതാ വിനോദും പറഞ്ഞിരുന്നു.
പരിഹാരം തേടി വിവിധ ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത നാട്ടുകാര്‍ക്ക് ഒടുവില്‍ പഞ്ചായത്തിന്റെ പരിഹാരക്രിയ തെല്ലൊന്നുമല്ല ആശ്വാസമായത്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ പൊട്ടിക്കുമ്പോള്‍ സമീപത്തുനിന്ന് വീട്ടുകാരെ മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."