പ്രളയം തകര്‍ത്തത് നൗഫലിന്റെ സ്വപ്നങ്ങള്‍
വെണ്ണിയോട്: പ്രളയം തീര്‍ത്ത തീരാക്കെടുതിയില്‍ ജീവിതം വഴിമുട്ടിയ യുവകര്‍ഷകനാണ് വെണ്ണിയോട്ടെ ബാണംപ്രവന്‍ നൗഫല്‍.
പാട്ടത്തിന് സ്ഥലമെടുത്ത് വാഴയും ഇഞ്ചിയും ചേനയും ചേമ്പുമൊക്കെ കൃഷിചെയ്തു മിച്ചംവെച്ച സമ്പാദ്യം കൊണ്ട് അരയേക്കര്‍ സ്ഥലം വാങ്ങി അതില്‍ കാപ്പിയും കമുകും ഇടവിളയായി ഇഞ്ചിയും കൃഷി ചെയ്തു വരികയായിരുന്നു. മാതൃകാ തോട്ടമായി പരിഗണിക്കപ്പെട്ട തോട്ടത്തില്‍ ഒരു വര്‍ഷവും കൂടി കാത്തിരുന്നാല്‍ കമുകില്‍ നിന്നും വിളവെടുപ്പ് നടത്താമായിരുന്നു. കാപ്പി കുരുവിന്റെ ഭാരം താങ്ങാനാവാതെ കാപ്പിക്കമ്പ് തലകുനിച്ച് നില്‍ക്കുന്ന കാഴ്ച ആരെയും അസൂയപ്പെടുത്തുമായിരുന്നു. കന്നഡപ്പാടത്തിലെ ഇഞ്ചിയെപ്പോലും വെല്ലുന്ന ഇഞ്ചിയും ഒരു മനോഹക്കാഴ്ചയായിരുന്നു. മികച്ച പരിചരണത്തോടെയും ജലസേചന സൗകര്യത്തോടെയും പ്രതീക്ഷയോടെ കൃഷിയിറക്കിയ ഈ കര്‍ഷകന്റെ തോട്ടം തന്നെ വെണ്ണിയോട് വലിയ പുഴയുടെ ഗതിമാറിയ ഒഴുക്കിലൂടെ ഇല്ലാതായിരിക്കുകയാണ്. വിളകള്‍ മാത്രമല്ല ഇനിയൊരിക്കലും കൃഷിയിറക്കാന്‍ പറ്റാത്ത രൂപത്തില്‍ കൃഷിയിടവും നഷ്ടപ്പെട്ടു. സഹോദരന്‍ മുജീബിന്റെ കറവപ്പശുവും ചത്തുപോയി. കോട്ടത്തറ പഞ്ചായത്തില്‍ പ്രളയം ദുരിതംവിതച്ച അനേകം കര്‍ഷകരിലൊരാളാണ് നൗഫല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."