HOME
DETAILS

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു

  
backup
May 21 2017 | 01:05 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയാറാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങുന്നു. കൊല്ലം ജില്ലയില്‍ നാളെയും മറ്റു ജില്ലകളില്‍ ജൂണ്‍ ഒന്നിനുമാണ് വിതരണം ആരംഭിക്കുക. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. ഏകദേശം എണ്‍പത് ലക്ഷത്തിലധികം റേഷന്‍കാര്‍ഡുകള്‍ നാല് വിഭാഗത്തിനായി നാലുനിറങ്ങളിലാണ് തയാറാക്കിയിരിക്കുന്നത്.
എ.എ.വൈ വിഭാഗത്തിന് മഞ്ഞയും, മുന്‍ഗണനാ വിഭാഗത്തിന് പിങ്കും, സ്റ്റേറ്റ് സബ്‌സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗം കാര്‍ഡിന് വെള്ളനിറവുമാണ്. കാര്‍ഡുകള്‍ അതത് റേഷന്‍ കടകള്‍ വഴിയോ അടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്തോ വിതരണം നടത്തും. ഓരോ റേഷന്‍ കടകളുടെയും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തിയതി, സ്ഥലം, സമയം എന്നിവ മാധ്യമങ്ങളിലൂടെ അതത് ജില്ലാ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വിതരണസമയം.
റേഷന്‍ കാര്‍ഡുകള്‍ വാങ്ങുന്നതിന് കാര്‍ഡുടമയോ, കാര്‍ഡുടമ ചുമതലപ്പെടുത്തുന്ന റേഷന്‍ കാര്‍ഡിലെ മറ്റ് അംഗങ്ങളോ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി നിശ്ചിത തിയതിയില്‍ വിതരണ സ്ഥലത്ത് എത്തണം. നിലവിലുള്ള റേഷന്‍ കാര്‍ഡ് കൗണ്ടറില്‍ ഏല്‍പിച്ച് ക്യാന്‍സല്‍ഡ് സീല്‍ പതിച്ച് തിരികെ നല്‍കും. നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് പുതിയ കാര്‍ഡ് വാങ്ങാം.
മുന്‍ഗണനാ വിഭാഗം കാര്‍ഡിന് അന്‍പത് രൂപയും പൊതുവിഭാഗം കാര്‍ഡിന് നൂറ് രൂപയുമാണ് വില. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് സൗജന്യനിരക്കാണ്. അന്തിമപട്ടിക പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുകയും എന്നാല്‍ അനര്‍ഹരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തവരുടെ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി പൊതുവിഭാഗം എന്ന സീല്‍ പതിച്ച് നല്‍കും.
റീ-റാങ്കിങ് നടത്തുമ്പോള്‍ പൊതുവിഭാഗത്തിന് നല്‍കുന്ന കാര്‍ഡ് അച്ചടിച്ച് നല്‍കുകയും ചെയ്യും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ലഭിച്ച അപേക്ഷകളില്‍ അര്‍ഹതയുള്ളവരാണെന്ന് കണ്ടെത്തുന്നവരുടെ കാര്‍ഡുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ റീ-റാങ്കിങ്് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തും.
പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ജൂലൈ മുതല്‍ അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അപേക്ഷ നല്‍കാം. പുതുക്കിയ പട്ടികകള്‍ കൊല്ലം ജില്ലയില്‍ മേയ് 22 മുതലും മറ്റ് ജില്ലകളില്‍ 25 മുതലും എല്ലാ റേഷന്‍ കടകളിലും അതത് താലൂക്ക് സപ്ലൈ ഓഫിസിലും പരിശോധനയ്ക്ക് ലഭിക്കും. പുതുക്കിയ പട്ടിക പ്രകാരമുള്ള റേഷന്‍ വിഹിതം ജൂണ്‍ ഒന്നുമുതല്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് പുതുക്കിയിട്ടും സാങ്കേതിക കാരണത്താല്‍ യഥാസമയം ലഭിക്കാത്തവര്‍ക്കും പുതുക്കിയ പട്ടിക പ്രകാരം വിഹിതം ലഭിക്കും. റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കൗണ്ടറില്‍നിന്നു ഫോം വാങ്ങി ഇക്കാര്യം അപേക്ഷിക്കാവുന്നതാണെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  2 months ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago