HOME
DETAILS
MAL
സി.കെ രാമചന്ദ്രന് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
July 28 2016 | 21:07 PM
പയ്യന്നൂര്‍: ബി.ജെ.പി പ്രവര്ത്തകന് അന്നൂര്‍ പടിഞ്ഞാറെക്കരയിലെ സി.കെ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി.
പെരളം മാലാപ്പ് സ്വദേശി ആര് റനീഷ് (26), ചീറ്റയിലെ കുഞ്ഞിപ്പുരയില്‍ പ്രശോഭ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ ചീറ്റ അംഗന്‍വാടിക്കു സമീപത്തുനിന്നാണ് ഇരുവരേയും പിടികൂടിയത്.
അന്വേഷണ ഉദ്യോഗസ്ഥന് ശ്രീകണ്ഠാപുരം സി.ഐ: സി.എ. റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."