HOME
DETAILS
MAL
സ്വാമി രണ്ടാഴ്ച മുന്‍പും ആശ്രമത്തില്‍ എത്തി
backup
May 21 2017 | 02:05 AM
കൊല്ലം: വിവാദ സ്വാമിക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന് ആശ്രമം അധികൃതര്‍ പറയുമ്പോഴും രണ്ട് ആഴ്ചകള്‍ക്കു മുന്‍പും ഇയാള്‍ ആശ്രമത്തില്‍ വന്നിരുന്നതായി പൊലിസ്.
ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം അന്നുതന്നെ മടങ്ങുകയും ചെയ്തു. എന്നാല്‍, പുറത്താക്കിയ ശേഷവും ഇയാള്‍ ആശ്രമത്തില്‍ എത്താറുണ്ടെന്നാണ് ആശ്രമം അധികൃതര്‍ നല്കുന്ന വിശദീകരണം. ആശ്രമത്തില്‍ സ്വാമിയായി ജീവിക്കുന്ന കാലത്ത് ഇയാള്‍ ഗംഗാ ശാശ്വതപാദസ്വാമി,ഗണേശാനന്ദതീര്ഥ സ്വാമി എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
ആശ്രമത്തില്‍ ഇയാളുടെ പെരുമാറ്റം നല്ല രീതിയിലായിരുന്നില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."