രാജീവ്ഗാന്ധിയുടെ ചരമദിനം ആചരിച്ചു
കല്‍പ്പറ്റ: പഞ്ചായത്ത് രാജ്- നഗരപാലിക ബില്ലുകളിലൂടെ ഇന്ത്യയിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കും രാഷ്ട്ര പുരോഗതിയിലും വികസനത്തിലും പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കിയ ദീര്‍ഘ ദര്‍ശിയായിരുന്നു രാജീവ് ഗാന്ധി എന്ന് കെ.കെ.എന്‍.ടി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനത്തില്‍ അനുസ്മരിച്ചു.
കെ.കെ.എന്‍.ടി.സി. ജില്ലാ പ്രസിഡന്റ് എന്‍. വേണുഗോപാല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി വിനോദ്, ആര്‍ രാധാകൃഷ്ണന്‍, കെ.കെ.എന്‍.ടി.സി ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പി അലവി കുരിക്കള്‍, സി.സി വര്‍ഗ്ഗീസ്, യു സുജയ, എ.എം.ലില്ലി, എന്‍ ശ്രീനിവാസന്‍, ടി.ഇ സണ്ണി, ജോസ് പൂതാടി, വി.കെ ഗോവിന്ദന്‍, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ജോസഫ് ഒലിമല, സി.പി ജോയ്, പി.ജെ ജോസ്, സെയ്തലവി, സദാനന്ദന്‍, ശശി പടിഞ്ഞാറത്തറ, മിനി ജോസ്, ഹരിദാസ് ചെറുമാട് സംസാരിച്ചു. ടി.ഇ സണ്ണി സ്വാഗതവും എ.എം ലില്ലി നന്ദിയും പറഞ്ഞു.
മീനങ്ങാടി: മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീ പെരുമ്പത്തൂരില്‍ രാജീവ്ഗാന്ധിയുടെ 26-ാമത് ചരമദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, സര്‍വ്വമത പ്രാര്‍ഥന, ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കുകയും ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബേബി വര്‍ഗീസ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. ശംഷാദ് മരയ്ക്കാര്‍, വി.എം വിശ്വനാഥന്‍, ടി.പി ഷിജു, പി.ഡി ജോസഫ്, എം.ജി ബേബി, അബ്ദുല്‍ സലാം, ടി.കെ തോമസ്, കെ രാധാകൃഷ്ണന്‍, പി.സി തോമസ്, അബ്രാഹാം, വി.വി ജോസഫ്, സി.കെ മാണിക്യന്‍, പി.ജി സുനില്‍ സംസാരിച്ചു.
മുട്ടില്‍: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എന്‍.ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായി. പി.ടി ഗോപാലക്കുറുപ്പ് മെംപര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. എന്‍.ഡി അപ്പച്ചന്‍, ജോസഫ്, എം.ഒ ദേവസ്യ, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഉഷതമ്പി, കെ പത്മനാഭന്‍, മുസ്തഫ പയന്തോത്ത്, കാതിരി അബ്ദുല്ല, വിശ്വംഭരന്‍, ബാലകൃഷ്ണന്‍, സുലൈമാന്‍, അമ്മദ്, സതീഷ് പാലോറ സംബന്ധിച്ചു.
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ 26-ാം ചരമ വാര്‍ഷികം ആചരിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. കെ.പി അനില്‍ കുമാര്‍ പുഷ്പാര്‍ച്ചന നടത്തി.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. എന്‍.ഡി അപ്പച്ചന്‍, കെ.കെ അബ്രാഹം, കെ.വി പോക്കര്‍ ഹാജി, എം.എ ജോസഫ്, പി.പി ആലി, അഡ്വ. ടി.ജെ ഐസക്ക്, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, ഡി.പി രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, ശോഭനകുമാരി, ആര്‍.പി ശിവദാസ്, പി.കെ അനില്‍ കുമാര്‍, കെ.ഇ വിനയന്‍, വിജയമ്മ ടീച്ചര്‍, കെ.കെ.എന്‍.ടി.സി ജില്ലാ പ്രസിഡന്റ് എന്‍ വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."