HOME
DETAILS

കേസ് കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ: ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിശദമായ വാദംകേള്‍ക്കും

  
backup
September 24 2018 | 20:09 PM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b4%be%e0%b4%a3%e0%b5%86-2

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ വിശദമായ വാദംകേള്‍ക്കാനായി ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ സര്‍ക്കാരിനോട് കോടതി നിലപാട് തേടി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അറസ്റ്റ് തടയണമെന്ന ആവശ്യം ഹരജിക്കാരന്‍ ഉന്നയിച്ചിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിശദമായ വാദംകേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കന്യാസ്ത്രീക്കെതിരേ നിരവധി പരാതികള്‍ മുന്‍പ് ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നടപടിക്ക് താന്‍ ശുപാര്‍ശ ചെയ്തതിലുള്ള വൈരാഗ്യത്താലാണ് തനിക്കെതിരേ പരാതി നല്‍കിയതെന്നും ഹരജിയില്‍ പറയുന്നു. ഹാജരാകാന്‍ നോട്ടിസ് നല്‍കിയ തിയതി തന്നെ എത്തി ചോദ്യംചെയ്യലിന് ഹാജരായി. അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ട്. തനിക്കെതിരേ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയും കുടുംബവും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിന് പരാതിപ്പെട്ട ശേഷമാണ് തനിക്കെതിരേ പരാതി ഉയര്‍ന്നതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
ഫ്രാങ്കോക്കെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി. ഈ അവസരത്തില്‍ ഈ ഹര്‍ജികള്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പൊലിസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും മറ്റേതെങ്കിലും താല്‍പര്യങ്ങള്‍ ഈ ഹര്‍ജികള്‍ക്കു പുറകിലുണ്ടോയെന്നും കോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്നീട് പിന്‍വലിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago