HOME
DETAILS
MAL
ബുര്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി
backup
September 24 2018 | 21:09 PM
ഔഗാഡുഗോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് ഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി.
മാലിയുടെയും നൈജീറിന്റെയും അതിര്‍ത്തി പ്രദേശമായ ഡ്ജ്ബോയില് ഇന്ത്യക്കാരനു പുറമെ ദക്ഷിണാഫ്രിക്കന്‍ പൗരന്, പ്രദേശവാസി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. സ്വര്‍ണ ഖനയില്‍ നിന്നാണ് ഇവരെ കാണാതായത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രാദേശിക ജിഹാദികളാവാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."