HOME
DETAILS

പതിനൊന്നാം വാർഷികം: ലുലുവിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

  
backup
November 24 2020 | 01:11 AM

lulu-saudi-11-th-anniversary

   റിയാദ്: സഊദിയിലെ ലുലു ഹൈപർമാർക്കറ്റുകളുടെ 11ാം വാർഷികാഘോഷങ്ങൾക്ക്​ ​തുടക്കമായി. 2021 ഫെബ്രുവരി 22വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ ഉപഭോക്താക്കൾക്ക്​ മികച്ച ആനുകൂല്യങ്ങളാണ്​ നൽകുന്നതെന്നും നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് 16 മിനികൂപ്പർ കാറുകൾ സമ്മാനമായി നൽകുമെന്നും  ലുലു മാനേജ്മെൻറ് വാർത്താ സമ്മേളനത്തിൽ​ പറഞ്ഞു. രാജ്യത്തെ ലുലുവിന്റെ മുഴുവൻ ഷോപ്പിംഗ് മാളുകളും ആഘോഷ പരിപാടികളിൽ ഭാഗമാകുന്ന ആഘോഷ പരിപാടികളിൽ ഉപഭോക്താക്കൾക്ക്​ മികച്ച ആനുകൂല്യങ്ങളാണ്​ പ്രഖ്യാപിച്ചിട്ടുള്ളതെന്നും മാനേജ്‌മെന്റ് അറിയിച്ചു.

       കൊവിഡ് കാലത്ത് ഏറെ ആശ്വാസകമാകുന്ന നിലയിൽ വിലക്കുറവിന്റെ ഉത്സവമാണ് വാർഷികാഘോഷ കാലയളവിൽ ലഭ്യമാകുക. പൂർണ്ണമായും കൊവിഡ്​ നിബന്ധനകൾ പാലിച്ച് നടക്കുന്ന ​ ആഘോഷപരിപാടികളിൽ ആഴ്ച തോറും നറുക്കെടുപ്പുകൾ നടക്കും.​ ഷോപ്പിങ്​​ ആപ്​ ഡൗൺലോഡ്​ ചെയ്​ത്​ രജിസ്​റ്റർ ചെയ്യുന്നവരെയാണ്​ നറുക്കെടുപ്പിൽ പരിഗണിക്കുക. രാജ്യത്തെ നിലവിലെ 17 ശാഖകളിലേയും ഉപഭോക്താക്കളിൽ നിന്നാണ്​ വിജയികളെ തിരഞ്ഞെടുക്കുക​. ഓൺ​ലൈൻ ഷോപ്പിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓൺലൈൺ ഷോപ്പിങ്ങിന്​ പ്രത്യേക വിലക്കിഴിവ്​ നൽകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

    ഇലക്​ട്രോണിക്​സ്​, ഹൗസ്​ ഹോൾഡ്​, ഗ്രോസറി തുടങ്ങിയ ഉൽപന്നങ്ങൾക്ക്​ വൻവിലക്കിഴിവ്​ നൽകുന്ന ബ്ലാക്​ ഫ്രൈഡേ ഷോപ്പിങ്​​, സ്​റ്റോർ ഡിസ്​കൗണ്ട്​, ലേല വിൽപന​, മണിക്കൂറുകൾ ഇടവിട്ടുള്ള വിസ്​മയ സമ്മാനം, എക്​സ്​ചേഞ്ച്​ മേള എന്നിവയും ഏറെ ആകർഷകമാണ്.

     കൂടാതെ, വിവിധ ബാങ്കുകളുടെ കാർഡുകളിൽ പർച്ചേസ് നടത്തുന്നവർക്ക് കൂടുതൽ കിഴിവുകളും പ്രഖ്യാപച്ചിട്ടുണ്ട്. ​സഊദി ബ്രിട്ടീഷ്​ ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ചുരുങ്ങിയത് 500 റിയാലിന്റെ സാധനങ്ങൾ വാങ്ങുന്ന വർക്ക്​ 10 ശതമാനം കിഴിവും ​ അമേരിക്കൻ എകസ്​പ്രസ്​ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് സാധനങ്ങൾ വാങ്ങിയാൽ 50 റിയാൽ തിരികെ ലഭിക്കും.

      ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ നൽകുകയെന്നത് തങ്ങളുടെ മുഖ മുദ്രയാണെന്നും കൊവിഡ്​ കാലത്തും വ്യാപാര മേഖലയിൽ മികവ്​ നിലനിർത്താനും ഉപഭോക്താക്കൾക്ക്​ ഏറ്റവും നല്ല സേവനം ലഭ്യമാക്കാനും തങ്ങൾക്ക്​ കഴിഞ്ഞുവെന്നും ​  ലുലു സഊദി ഡയറക്​ടർ​ ഷഹീൻ മുഹമ്മദ് പറഞ്ഞു. രാജ്യത്ത് സ്​ത്രീകൾ സ്വന്തമായി വാഹനമോടിക്കാൻ തുടങ്ങിയതോടെ അവരെക്കൂടി പരിഗണിച്ചുകൊണ്ടാണ്​ സമ്മാനമായി മിനികൂപ്പർ കാറുകൾ തെരഞ്ഞെടുത്തതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

       ജിദ്ദയിലെ ഹംദാനിയ്യ, അൽജാമിഅ, റിയാദിലെ മലസ് എന്നീ പ്രദേശങ്ങളിൽ പണി പൂർത്തിയായി വരുന്ന ശാഖകൾ ഡിസംബർ, ജനുവരി മാസങ്ങളിൽ പ്രവർത്തനം ആരംഭിക്കും. ജിദ്ദയിൽ ബലദിൽ ലുലു മാൾ മാർച്ചിലും  ശറഫിയ്യയിലെ മദീന റോഡിലെ നിർദ്ദിഷ്​ട ലുലു മാൾ ഒമ്പത് മാസങ്ങൾക്ക് ശേഷവും പ്രവർത്തനം ആരംഭിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു.

    വാർത്താസമ്മേളനത്തിൽ ലുലു ഡയറക്​ടർ ഷഹീൻ മുഹമ്മദ്, കിഴക്കൻ പ്രാവിശ്യ ഡയറക്​ടർ അബ്​ദുൽ ബഷീർ, സെൻട്രൽ പ്രാവിശ്യ​ ഡയറക്​ടർ ഹാതീം കോൺട്രാക്​ടർ, വെസ്​റ്റേൺ റീജനൽ ഡയറക്​ടർ റഫീഖ്​​ യാറത്തിങ്ങൽ, എച്ച്.ആർ മാനേജർ യാസീൻ ഹുസൈൻ അഹമ്മദ്​ അൽഖഹ്​താനി, മാർക്കറ്റിങ്​​ മാനേജർ അബ്​ദുല്ല ഹംദാൻ സുവൈലം എന്നിവർ പ​ങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago