HOME
DETAILS
MAL
ബസുകള്‍ക്ക് കലികാലം..!
backup
September 25 2018 | 06:09 AM
ഇരിട്ടി: കരിയാല്‍-പായം-ആറളം റൂട്ടില്‍ ഓട്ടോ ടാക്സികള്‍ സമാന്തര സര്‍വിസ് നടത്തുന്നത് ബസുടമകള്‍ക്ക് തിരിച്ചടിയാകുന്നു.
ഇതുമൂലം ഇരിട്ടിയില്‍നിന്ന് ജബ്ബാര്‍ കടവ്-കരിയാല്‍ പായം വഴി-ആറളത്തേക്ക് ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതായാണ് പരാതി. അതേസമയം സമാന്തര സര്‍വിസ് കാരണം ഈ റൂട്ടിലെ 13 ബസുകളില്‍ ഒന്ന് ഇതിനകം സര്‍വിസ് നിര്‍ത്തി. ഇതോടെ തോട്ടുകടവ്, പൂതക്കുണ്ട്, കൂട്ടക്കളം, എച്ചില്ലം തുടങ്ങിയ പ്രദേശവാസികളാണ് പ്രതിസന്ധിയിലായത്.
സമാന്തര സര്‍വിസ് നിര്‍ത്തലാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ബസുടമകളും നാട്ടുകാരും ജനപ്രതിനിധികളും അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതിനാല്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് പൂതക്കുണ്ട് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."