HOME
DETAILS
MAL
ഇനി 'ഹലാല്‍ ചിട്ടി'യും
backup
July 02 2019 | 07:07 AM
തിരുവനന്തപുരം: പ്രവാസി ചിട്ടികള്‍ പോലെ കെ.എസ്.എഫ്. ഇയുടെ കീഴില്‍ 'ഹലാല്‍ ചിട്ടി'കളും ആരംഭിക്കുന്നു. ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചതാണ് ഈ കാര്യം.
കേരളത്തിന്റെ തനിമയുള്ള ചിട്ടിയില്‍ പലിശയില്ലെന്നും വേണമെങ്കില്‍ 'കുറി' ഒഴിവാക്കി സമ്പൂര്‍ണ ഹലാല്‍ ചിട്ടിയായും നടത്താമെന്നും മന്ത്രി യു.എ.ഇ സന്ദര്‍ശന വേളയിലും പറഞ്ഞിരുന്നു. കെ.എസ്.എഫ്.ഇ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹലാല്‍ ചിട്ടി വരുന്നത്.
ഇതിനു ഹലാല്‍ ചിട്ടി എന്നു നാമകരണം ചെയ്തു എന്നല്ലാതെ ഏതു രീതിയിലാണ് ഇതു പ്രവര്‍ത്തിക്കുക എന്നു ഇതുവരെ വ്യക്തമായിട്ടില്ല. പലിശ സംവിധാനം നിലനില്‍ക്കുന്ന സ്ഥാപനമായതിനാല്‍ ഹലാല്‍ എന്നു പേര് കൂടുതല്‍ നിക്ഷേപം ലഭിക്കാനുള്ള തന്ത്രമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."