HOME
DETAILS

മതേതര രാഷ്ട്രത്തിലെ മതവിഭാഗങ്ങള്‍

  
backup
May 21 2017 | 23:05 PM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf

വിവാഹ മോചനത്തിന് നിര്‍ബന്ധിതരാവുന്നവര്‍ക്ക് മൂന്ന് അവസരങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. ഇതില്‍ ഒന്നും രണ്ടും അവസരങ്ങള്‍ക്ക് ശേഷം വിവാഹം കൂടാതെ തന്നെ ബന്ധം പുനസ്ഥാപിക്കാവുന്നതാണ്. എന്നാല്‍, മൂന്നാമത്തെ അവസരം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ വീണ്ടും ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ചില കര്‍ശന വ്യവസ്ഥകള്‍ വിശുദ്ധ ഖുര്‍ആന്‍ ചുമത്തുന്നു. പലരും ധരിച്ചപോലെ ഈ അവസരങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ഉപയോഗപ്പെടുത്താനുള്ളതല്ല. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ കാരണം ദീര്‍ഘകാല ജീവിതത്തിനിടയില്‍ ഉപയോഗപ്പെടുത്താനുള്ളതാണ്

ഇസ്‌ലാമിന്റെ ഈറ്റില്ലവും പോറ്റില്ലവും എന്ന് വിശേഷിപ്പിക്കാവുന്ന ഇന്നത്തെ സഊദി അറേബ്യപോലും ദീര്‍ഘകാലം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നു. എന്നിട്ടുപോലും അവിടെ മുസ്്‌ലിംകള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉള്ളതായി ചരിത്രത്തില്‍ കാണുന്നില്ല. നാട്ടിലെ പ്രാദേശിക ഖാസിമാര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ സ്വതന്ത്രമായി നടപ്പിലാക്കാനുളള അധികാരം അനുവദിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് മതകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നത്. അതിനാല്‍ വിചാരിക്കപ്പെടുന്നതുപോലുള്ള സങ്കീര്‍ണതകളൊന്നും മുസ്്‌ലിംകള്‍ നേരിട്ടിരുന്നില്ല എന്നതാണ് വസ്തുത.
ലോകമെങ്ങുമുള്ള വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കും അവര്‍ ഇത്തരം സൗകര്യങ്ങള്‍ വകവച്ചു നല്‍കിയിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ കുടുംബ കോടതികളും ഖാസിമാരുടെ അധികാരങ്ങളും ഇവിടെ ഉദാഹരണമാക്കാം. ഒരു മതക്കാര്‍ അവരുടെ സവിശേഷമായ സംസ്‌കാരം നിലനിര്‍ത്തുന്നത് കൊണ്ട് മാത്രം മറ്റുള്ളവര്‍ക്ക് എന്താണ് നഷ്ടപ്പെടുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ അരങ്ങേറുന്ന മുത്വലാഖ് വിവാദംതന്നെ ഉദാഹരണമാക്കാം. ദമ്പതികള്‍ക്ക് ഒന്നിച്ച് പോവാന്‍ കഴിയാതെ വരുമ്പോള്‍ തമ്മില്‍ പിരിയാനുള്ള അവസരം നല്‍കുക എന്നത് സാമാന്യ നീതി മാത്രമാണ് ഒരു ക്രിസ്ത്യന്‍ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞ തമാശ ഓര്‍ത്തുപോവുന്നു. ഞങ്ങള്‍ക്ക് വിവാഹമോചനം അല്‍പം പ്രയാസമുള്ള കാര്യമാണ്. പക്ഷേ, എളുപ്പമുള്ള ഒരു കാര്യമുണ്ട്. അതാണ് ഗ്യാസടുപ്പിന്റെ പ്രയോഗം. ഭാര്യയുടെ ശല്യം തീര്‍ക്കാന്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് അപായപ്പെടുത്തലാണ് അദ്ദേഹം ഉദ്ദേശിച്ചത്. തമാശയാണെങ്കിലും ചില സൂചനകള്‍ ഈ വാക്കിലുണ്ടല്ലോ.
ഇന്നാട്ടില്‍ ആകെയുള്ള പ്രശ്‌നം മുസ്‌ലിംകളുടെ ചില സാംസ്‌കാരികചിഹ്നങ്ങള്‍ ആണെന്നാണ് ചിലരുടെ നീക്കങ്ങള്‍ കണ്ടാല്‍ തോന്നുക. മുസ്‌ലിംപെണ്‍കുട്ടികളുടെ വസ്ത്ര ധാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്നെ ഉദാഹരണം. ഏറെകുറേ സമാനമായ വേഷം അണിയുന്ന കന്യാസ്ത്രീകള്‍ ആര്‍ക്കും പ്രശ്‌നമല്ല. തൊപ്പി ധരിക്കാതെ നെഹ്‌റുവിനെയോ തലപ്പാവ് ധരിക്കാത്ത മന്‍മോഹന്‍ സിങ്ങിനെയോ നമുക്ക് സങ്കല്‍പിക്കാന്‍പോലും സാധ്യമല്ല. എന്നാല്‍ ഒരു ലോക്കല്‍ പൊലിസുകാരന്റെ സംസാരം ശ്രദ്ധിക്കുക. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച തലപ്പാവുകാരനെ അയാള്‍ വിചാരണ ചെയ്യുന്നതാണ് രംഗം. നിങ്ങളുടെ ഈ തലയില്‍കെട്ട് വെറുതെയാണ്. അതുകൊണ്ട് ഒരു കാര്യവുമില്ല. ഇങ്ങനെ പോയി അയാളുടെ സംസാരം.ഹെല്‍മെറ്റ് ധരിക്കാത്തത് തെറ്റാണെങ്കില്‍ അതിനുള്ള ശിക്ഷ നല്‍കുന്നതിനെ ആരും എതിര്‍ക്കില്ല. അതിലേക്ക് തലപ്പാവിനെ വലിച്ചിഴക്കേണ്ട കാര്യമെന്താണ്.
തൊപ്പിയും തലപ്പാവും അണിയാന്‍ മടിക്കുന്ന ചില മതവിദ്യാര്‍ഥികള്‍ അതിന് പറയുന്ന കാരണം ബസ് ജോലിക്കാരുടെ പരിഹാസമാണ്. നമ്മില്‍ ചിലരെ ബാധിച്ചിരിക്കുന്ന അപകര്‍ഷതാബോധവും ഇവിടെ പ്രശ്‌നമാണ്. കേരള രാഷ്ട്രീയത്തെ വളരെക്കാലം കൈയില്‍ ഒതുക്കിയിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ നീളകുപ്പായവും തലപ്പാവും ഇല്ലാതെ പ്രത്യക്ഷപ്പെട്ടതായി ആരും കണ്ടിരിക്കില്ല.
ഇതര മതസ്തരുമായി അടുക്കാന്‍ പറ്റാത്ത ഇടുങ്ങിയ മതമൊന്നുമല്ല ഇസ്‌ലാം. ഇസ്‌ലാം വളരെ പുണ്യമായി കരുതുന്ന ഒരു ആരാധനയാണല്ലോ വഖ്ഫ് എന്ന സവിശേഷമായ ധര്‍മം. എന്നാല്‍ വഖ്ഫ് ചെയ്യുന്നവന്‍ മുസ്‌ലിമായിരിക്കല്‍ നിര്‍ബന്ധമില്ല. ഇന്നാട്ടിലെ ഹൈന്ദവ രാജാക്കന്മാരും ജന്മിമാരും ഇത്തരം നല്ല കാര്യങ്ങള്‍ അന്നും ഇന്നും ചെയ്യുന്നവരായി ഉണ്ട്. നമുക്ക് ഇന്നത്തെ വിവാദത്തിലേക്ക് അല്‍പം കടക്കാം.
വിവാഹമോചനത്തിന് നിര്‍ബന്ധിതരാവുന്നവര്‍ക്ക് മൂന്ന് അവസരങ്ങളാാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. ഇതില്‍ ഒന്നും രണ്ടും അവസരങ്ങള്‍ക്ക് ശേഷം വിവാഹം കൂടാതെ തന്നെ ബന്ധം പുനസ്ഥാപിക്കാവുന്നതാണ്. എന്നാല്‍, മൂന്നാമത്തെഅവസരം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ വീണ്ടും ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ചില കര്‍ശന വ്യവസ്ഥകള്‍ വിശുദ്ധ ഖുര്‍ആന്‍ ചുമത്തുന്നു. പലരും ധരിച്ചപോലെ ഈ അവസരങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ഉപയോഗപ്പെടുത്താനുള്ളതല്ല. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ കാരണം ദീര്‍ഘകാല ജീവിതത്തിനിടയില്‍ ഉപയോഗപ്പെടുത്താനുള്ളതാണ്. നബിയുടെ കാലത്ത് നടന്ന ഒരു ത്വലാഖില്‍ മൂന്നാമത്തേത് ഉപയോഗപ്പെടുത്തിയത് ഹസ്‌റത്ത് ഉസ്മാന്‍(റ)വിന്റെ കാലത്താണ്. ഇതാണ് സുതാര്യവും സ്വാഭാവികവുമായ രീതി. എന്നാല്‍ ചില അവിവേകികള്‍ ഒറ്റവാക്കില്‍ മൂന്നുംചൊല്ലി നിയമത്തെ പരിഹസിക്കുന്നു.
ചില കേസുകളില്‍ ഇങ്ങനെ ചെയ്യാന്‍ വധു തന്നെ നിര്‍ബന്ധിക്കാറുണ്ട്. എന്താണെങ്കിലും ഇതിന്റെ ഗുണവും ദോഷവും അനുഭവിക്കുന്നത് മുസ്‌ലിം ദമ്പതിമാര്‍ മാത്രമാണ്. സര്‍ക്കാരോ, കോടതികളോ അതില്‍ വ്യാകുലപ്പെടേണ്ട കാര്യമില്ല. യുക്തിയുടെ മുന്‍പില്‍ ഒരിക്കലും നിലനില്‍ക്കാത്ത ജാതക വിശ്വാസം പോലുള്ള കാര്യങ്ങള്‍ അരങ്ങേറുന്ന ഇന്നാട്ടില്‍ ജനങ്ങളുടെ വിശ്വാസം തന്നെയാണ് ഊന്നിപ്പറയേണ്ട പ്രശ്‌നം. അതിനപ്പുറത്ത് കടന്നാല്‍ സര്‍ക്കാരിന് വേറെ പണിക്ക് സമയം കാണില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago