എം.പി എന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ല- മനോജ് തിവാരിക്കെതിരെ സുപ്രിം കോടതി
ന്യൂഡല്‍ഹി: മുദ്ര വച്ച വീടിന്റെ താഴ് തകര്‍ത്ത ബി.ജെ.പി. ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. പാര്‍ലമെന്റ് അംഗമാവുകയെന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ലെന്ന കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായി മുദ്രവെച്ച വീടിന്റെ താഴ് തകര്‍ത്ത് അകത്ത് പ്രവേശിച്ചതിനുള്ള കോടതിയലക്ഷ്യ നോട്ടിസ് പരിഗണിക്കുകയായിരുന്നു.
'സീല്‍ ചെയ്യപ്പെടേണ്ട ആയിരത്തോളം സ്ഥാപനങ്ങള്‍ ഇവിടുണ്ടെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ. അതിന്റെ ലിസ്റ്റ് തരൂ. ഞങ്ങള്‍ തചാങ്കളെ സീലിങ് ഓഫീസറാക്കാം'- കേസ് പരഗണിച്ച ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഗോകുല്‍പുരിയിലെത്തിയ തിവാരി ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ മുദ്രവെച്ച വീടിന്റെ താഴാണ് തകര്‍ത്തത്. ചിലരുടെവീടുകള്‍ തിരഞ്ഞെടുത്ത് മുദ്രവെക്കുന്നതിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വീടിന്റെ താഴ് തകര്‍ത്തത്. സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മുദ്രവെക്കലിന്റെ മറവില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണ്. ഇക്കാര്യം സുപ്രീംകോടതിക്കുമുമ്പില്‍ തുറന്നുകാട്ടും. അഴിമതിക്കാര്‍ക്കെതിരേയുള്ള പോരാട്ടത്തിന്റെ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറാണെന്നും തിവാരി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."