HOME
DETAILS
MAL
പാട്ടക്കരാര്‍ ലംഘിച്ച ഏഴ് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനായില്ല: മന്ത്രി രാജു
backup
July 02 2019 | 19:07 PM
തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച ഏഴ് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെയും നടപ്പാക്കാനായിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു.
രാജക്കാട്, മോങ്ക് വുഡ്, ചെറുനെല്ലി, കാരപ്പാറ (എ), കാരപ്പാറ (ബി) അലക്സാണ്ട്രിയ, ബ്രൂക്ക് ലാന്റ് എന്നീ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും എസ്റ്റേറ്റ് ഉടകള്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു.
ഇതോടെയാണ് ഏറ്റെടുക്കല്‍ നടപടി നിലച്ചത്. ഇതിനെതിരേ നിയമോപദേശങ്ങള്‍ തേടിയിട്ടില്ല. സ്റ്റേ ഒഴിവാക്കിക്കിട്ടാന്‍ അഡ്വക്കേറ്റ് ജനറല്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."