HOME
DETAILS

സഊദിയിൽ ലേബർ കാർഡ് പുതുക്കണമെങ്കിൽ താമസ സ്ഥലം ഈജാറിൽ രജിസ്‌റ്റർ ചെയ്യണം

  
backup
November 25 2020 | 07:11 AM

registration-required-for-labour-card-renewel

      റിയാദ്: സഊദിയിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കണമെങ്കിൽ താമസ സ്ഥലം രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കമ്പനികളോട് ആവശ്യപ്പട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് മന്ത്രാലയം തൊഴിലുടമകൾക്ക് സന്ദേശങ്ങളും നൽകിക്കഴിഞ്ഞു. ഈജാർ സംവിധാനത്തിൽ നിങ്ങളുടെ കീഴിലെ തൊഴിലാളികളുടെ പാർപ്പിട സ്ഥലം രജിസ്റ്റർ ചെയ്യണമെന്നും രജിസ്‌ട്രേഷൻ പൂർത്തീകരിക്കാതെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുകയില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനു പിന്നാലെ കമ്പനികൾ തങ്ങളുടെ കീഴിൽ പുറത്ത് താമസിക്ക്ന്ന തൊഴിലാളികളോട് താമസ സ്ഥലങ്ങൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു തുടങ്ങി.

[caption id="attachment_908663" align="alignnone" width="626"] മന്ത്രാലയം കമ്പനികൾക്ക് നൽകിയ സന്ദേശം[/caption]

     ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ അടക്കം സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തങ്ങൾക്കു കീഴിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യണമെന്നാണ് മന്ത്രാലയം നിർദേശം നൽകിയത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള, വ്യക്തിഗതവും കൂട്ടായുള്ളതുമായ താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥാപനങ്ങൾക്കുള്ള ഈജാർ നെറ്റ്‌വർക്കിലെ ഗ്രൂപ്പ് ഹൗസിംഗ് പ്ലാറ്റ്‌ഫോം വെളിപ്പെടുത്തും. സ്ഥാപനങ്ങൾ പാലിക്കേണ്ട വ്യക്തവും നിർണിതവുമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾക്ക് നിരക്കുന്ന അനുയോജ്യമായ താമസ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പു വരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ വിലയിരുത്തുകയും ചെയ്യും.

     കൂട്ടായ പാർപ്പിടത്തിനുള്ള താമസ സ്ഥലങ്ങൾ വ്യവസ്ഥാപിതമാക്കൽ, ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനാ ആവശ്യങ്ങൾക്കും മറ്റും പാർപ്പിട സ്ഥലങ്ങൾ നിർണയിക്കൽ, തൊഴിലാളികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കൽ എന്നിവ അടക്കമുള്ള പൊതുവായ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്ലാറ്റ്‌ഫോം ഉപകരിക്കുമെന്നാണ് അധികൃതർ കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago