താമരയെ വിരട്ടാന്‍ റോസാപ്പൂ ഏഴിടത്ത് അപരനായെത്തുന്നു; പ്രതിഷേധവുമായി ബി.ജെ.പി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിയെ വെട്ടാന്‍ റോസാപ്പൂ ചിഹ്നവുമായി അപരന്‍മാര്‍ കളത്തിലിറങ്ങുന്നു. ബി.ജെ.പിയുടെ ചിഹ്നമായ താമരയോടു സമാനതയുള്ള റോസാപൂവാണ് ഇവരുടെ ചിഹ്നം. കോര്‍പ്പറേഷനില്‍ ഏഴു സ്ഥലത്താണ് ഇത്തരത്തില്‍ ചിഹ്നമനുവദിച്ചത്. ഇതിനെതിരേ ബി.ജെ.പി രംഗത്തെത്തി. ഇതുപോലൊരു ചിഹ്നം അനുവദിച്ചിരിക്കുന്നത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ സാമാന്യ മര്യാദകള്‍ അറിയുന്ന ആരെങ്കിലും ഇത് ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്ക് ജയസാധ്യതയുള്ള ആര്യനാട് ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ചിഹ്നം നിഷേധിച്ചു. ഇതുകൊണ്ടൊന്നും എന്‍.ഡി.എയുടെ മുന്നേറ്റം തടയാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകര്‍ ഇലക്ഷന്‍ കമ്മിഷന്‍ ഓഫിസിനു മുന്നിലും പ്രതിഷേധിച്ചു. റോസാപ്പൂ ചിഹ്നം പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."